തൃശ്ശൂര്‍: കേരളത്തിലെ കുരിയച്ചിറ സെന്റ് പോള്‍സ് സ്കൂളില്‍ അടല്‍ ടിങ്കറിംഗ് ലാബ് (എടിഎല്‍) കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി, നൈപുണ്യ വികസന, സംരംഭകത്വ വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി രാജീവ് ചന്ദ്രശേഖര്‍ വിദ്യ അഭ്യസിച്ച ആദ്യ സ്കൂള്‍ കൂടിയാണ് കുരിയച്ചിറ സെന്റ് പോള്‍സ്.
കുരിയച്ചിറ സെന്റ് പോള്‍സില്‍ അടല്‍ ടിങ്കറിംഗ് ലാബ് ആരംഭിച്ചതില്‍ അതിയായ ആഹ്ലാദമുണ്ട്. ഞാന്‍ ആദ്യമായി പഠിച്ച സ്കൂളാണിത് എന്നതില്‍ എനിക്ക് അഭിമാനമുണ്ട്. രാജ്യത്ത് ഗവേഷണത്തിന്റെയും നവീകരണത്തിന്റെയും സംരംഭകത്വത്തിന്റെയും സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ പ്രധാന സംരംഭങ്ങളിലൊന്നാണ് അടല്‍ ടിങ്കറിംഗ് ലാബുകളെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ അതിന്റെ സാങ്കേതികയിലൂന്നിയ ദശകത്തിലൂടെ (ടെക്കാഡ്) യാത്ര ചെയ്യുമ്പോള്‍ യുവ ഇന്ത്യക്കാര്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നതിനാല്‍ അവര്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം, നൈപുണ്യവികസനം എന്നിവ ഉറപ്പാക്കി അവരെ കൂടുതല്‍ കഴിവും പ്രാഗത്ഭ്യവുമുള്ളവരാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഉദ്ഘാടനത്തിനു പിന്നാലെ വിദ്യാലയത്തിലെ അധ്യാപകരോടും വിദ്യാര്ത്ഥികളോടുമടങ്ങുന്ന സദസ്സിനോട് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: