കൊല്ലാട്: പൂവന്തുരുത്ത്, കടുവാക്കുളം പ്രകാശ് ലൈബ്രറിക്ക് സമീപം പൊതുമരാമത്ത് റോഡ് തകര്‍ന്ന് നിരവധി കുഴികള്‍ രൂപപ്പെട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും സഞ്ചാരയോഗ്യമാക്കാത്തതില്‍ പ്രതിഷേധം ശക്തമായി. സംഭവം അധികൃതരെ പലതവണ അറിയിച്ചെങ്കിലും റോഡ് നന്നാക്കുവാന്‍ നടപടിയുണ്ടായില്ല. മഴക്കാലമായതോടെ റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടു.
കുഴികളില്‍ വെള്ളം കെട്ടിനില്ക്കുന്നതുമൂലം ഇരുചക്രവാഹനങ്ങള്‍ കുഴിയില്‍ വീണ് അപകടം സംഭവിക്കുന്നത് പതിവായി. അധികൃതര്‍ റോഡ് സഞ്ചാരയോഗ്യമാക്കാന്‍ വേണ്ട നടപടി സ്വീകരിക്കാത്തത്തില്‍ ബിജെപി കൊല്ലാട് മേഖലാ കമ്മറ്റി പ്രതിഷേധിച്ചു. പനച്ചിക്കാട് മണ്ഡലം കമ്മറ്റിയും കൊല്ലാട് ഏരിയ കമ്മറ്റിയും സമര പരിപാടിയുമായി മുന്നോട്ടു പോകുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. മേഖല പ്രസിഡന്റ് കെ.ബി. സുഗതന് അധ്യക്ഷനായി. മണ്ഡലം ജനറല്‍ സെക്രട്ടറി സുരേഷ് ശാന്തി, മേഖല ജനറല്‍ സെക്രട്ടറി ഗിരീഷ് മോന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: