ന്യൂദല്‍ഹി: കനത്ത മഴയെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി ജയറാം താക്കൂറുമായും സംസ്ഥാന ബിജെപി അധ്യക്ഷന്‍ രാജീവ് ബിന്ദലുമായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ സംസാരിച്ചു. തുടര്‍ന്ന് ദുരിതബാധിതരെ സഹായിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് നദ്ദ ആഹ്വാനം ചെയ്തു.
കഴിഞ്ഞ ദിവസങ്ങളില്‍ ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയാണ് ലഭിച്ചത്. ജൂണ്‍ 24നാണ് സംസ്ഥാനത്ത് കാലവര്‍ഷം എത്തിയത്. തുടര്‍ച്ചയായ മഴ സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതത്തെ താറുമാറാക്കിയിരിക്കുകയാണ്. നിലവില്‍ ഇന്നു നാളെ എല്ലാ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധിയായിരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
കനത്ത മഴയെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ടും മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ശനിയാഴ്ച കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചു.
ബിയാസ് നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഞായറാഴ്ച മാണ്ഡിയിലെ നാഗ്വെയ്ന്‍ ഗ്രാമത്തില്‍ ആറ് പേര്‍ ഒറ്റപ്പെട്ടിരുന്നു. കനത്ത മഴയില്‍ മാണ്ഡിയിലെ പഞ്ച്വക്ത്ര പാലം തകര്‍ന്നു. ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളില്‍ ആവര്‍ത്തിച്ചുള്ള മഴ കാരണം ജീവനും സ്വത്തുക്കളും നഷ്ടപ്പെടുകയും ഗതാഗതത്തിലും വൈദ്യുതിയിലും തടസ്സമുണ്ടാകുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: