ഗാന്ധിനഗര്‍ : ഗുജറാത്തില്‍ നിന്ന് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര് ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.
സംസ്ഥാനത്ത് നിന്നുള്ള മറ്റ് രണ്ട് രാജ്യസഭാംഗങ്ങള്ക്കൊപ്പം ഓഗസ്റ്റ് 18 ന് കാലാവധി അവസാനിക്കുന്ന ജയ്ശങ്കറിന്റെ നാമനിര്‍ദ്ദേശ പത്രിക തിങ്കളാഴ്ച ഉച്ചയോടെ സമര്‍പ്പിക്കുമെന്ന് ബിജെപി ഗുജറാത്ത് ഘടകം ജനറല്‍ സെക്രട്ടറി പ്രദീപ് സിംഗ് വഗേല പറഞ്ഞു.
ഞായറാഴ്ച അഹമ്മദാബാദ് വിമാനത്താവളത്തില്‍ ഇറങ്ങിയ ജയശങ്കറിനെ ഗുജറാത്ത് മന്ത്രി രാഘവ്ജി പട്ടേലും അഹമ്മദാബാദ് മേയര്‍ കിരിത് പര്‍മറും മറ്റ് ബിജെപി ഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു.
ഈ മാസം 24 ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പേര് ബിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജയശങ്കറിന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പാണ്.
182 അംഗ സംസ്ഥാന നിയമസഭയില്‍ മതിയായ എംഎല്‍എമാരില്ലാത്തതിനാല്‍ ഗുജറാത്തില്‍ നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: