കൊച്ചി: കോട്ടയത്ത് സിഐടിയു നേതാക്കള്‍ ബസുടമയെ തല്ലിയ സംഭവത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ബസ് പുറത്തിറക്കാന്‍ സംരക്ഷണം നല്‍കണമെന്ന കോടതി ഉത്തരവുണ്ടായിട്ടും ബസുടമയ്ക്ക് സുരക്ഷ നല്‍കാതിരുന്ന പോലീസിനെതിരെയും സമരം നടത്തിയ സിഐടിവുനെതിരേയും രൂക്ഷമായി വിര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. 6 പൊലീസുകാര്‍ സുരക്ഷയ്ക്കുണ്ടായിട്ടും ബസ്സുടമകള്‍ക്ക് സംരക്ഷണം നല്‍കാനായില്ല, ബസ് ഉടമകളുടെയല്ല കോടതിയുടെ കരണത്താണ് അടിയേറ്റത്, ഇതൊരു നാടകമാണെന്ന ശക്തമായ സംശയമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
പോയി ഒന്ന് തല്ലിക്കൊള്ളൂ, ഞങ്ങള്‍ നോക്കിക്കൊള്ളാം എന്ന ഭാവമായിരുന്നു സംഭവത്തില്‍ പൊലീസിനെന്നും കോടതി വിമര്‍ശിച്ചു. കോടതിയിലും ലേബര്‍ ഓഫീസിലും പരാജയപ്പെടുമ്പോള്‍ ആക്രമിക്കുന്നത് കേരളത്തിലെ എല്ലാ ട്രേഡ് യൂണിയനുകളുടെയും സ്ഥിരം പതിവാണിത്. അതിനാലാണ് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയത്. ആക്രമണം പെട്ടെന്നു ആയിരുന്നു എന്ന് പൊലീസ് വിശദീകരിച്ചു.അക്രമം സംബന്ധിച്ച് എന്തെങ്കിലും അന്വേഷണം ഉണ്ടായോ എന്ന് പൊലീസിനോട് കോടതി ആരാഞ്ഞു.
അവസാനം ബസ് ഉടമയ്ക്ക് കീഴടങ്ങേണ്ടി വന്നില്ലേ എന്ന് ചോദിച്ചു കോടതി കുമരകം എസ്എച്ച്ഒയും ഡിവൈഎസ്പിയും സത്യവാങ്മൂലം നല്‍കണമെന്ന് ഉത്തരവിട്ടു. കേസ് 18 നു വീണ്ടും പരിഗണിക്കാനായി മാറ്റി. അന്ന് ഇരുവരും വീണ്ടും ഹാജരാവണം. പൊലീസ് സംരക്ഷണം ഉണ്ടായിട്ടും എങ്ങനെ മര്‍ദനം ഉണ്ടായി, അതില്‍ എന്ത് അന്വേഷണം നടത്തി എന്ന് കോടതിയെ അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: