Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പശ്ചിമബംഗാളിലെ അക്രമവാഴ്ച

പശ്ചിമബംഗാളിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ ആ സംസ്ഥാനത്ത് നിയമവാഴ്ച അസാധ്യമാണെന്നതിന്റെ തെളിവാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തുവരുന്നതിനു മുന്‍പുതന്നെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്സുകാര്‍ അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2023, 05:00 am IST
in Editorial

പശ്ചിമബംഗാളിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ ആ സംസ്ഥാനത്ത് നിയമവാഴ്ച അസാധ്യമാണെന്നതിന്റെ തെളിവാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തുവരുന്നതിനു മുന്‍പുതന്നെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്സുകാര്‍ അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ സാവകാശം ലഭിക്കാത്ത വിധമാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിനെതിരായ പ്രതിഷേധത്തെ അക്രമംകൊണ്ട് നേരിടുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്സുകാര്‍ ചെയ്തത്. സമാധാനപരമായ തെരഞ്ഞെടുപ്പ് അസാധ്യമാണെന്ന് വിലയിരുത്തി സംസ്ഥാനവ്യാപകമായി കേന്ദ്രസേനയെ വിന്യസിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചതിനെതിരെയും ഭരണകക്ഷിയായ തൃണമൂല്‍ രംഗത്തുവന്നു. കേന്ദ്രസേനയല്ല, ജനങ്ങളാണ് വോട്ടുചെയ്യുന്നതെന്നായിരുന്നു പ്രചാരണം. കോടതിയുടെ നിദ്ദേശപ്രകാരമാണ് കേന്ദ്രസേനയെ വിന്യസിച്ചതെങ്കിലും കേന്ദ്രസര്‍ക്കാരിനെയും ഗവര്‍ണറെയും കുറ്റപ്പെടുത്തുകയാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയും അവരുടെ പാര്‍ട്ടി നേതാക്കളും ചെയ്തത്. കേന്ദ്രസേനയുടെ സാന്നിധ്യമുള്ളതിനാല്‍ നേരത്തെ ആസൂത്രണം ചെയ്ത തെരഞ്ഞെടുപ്പ് അട്ടിമറികള്‍ നടത്താന്‍ കഴിയാത്തതിന്റെ അമര്‍ഷം പ്രകടിപ്പിക്കുകയായിരുന്നു ഇവര്‍. എന്നിട്ടും പോളിങ് ദിനത്തില്‍ അവര്‍ അഴിഞ്ഞാടുകതന്നെ ചെയ്തു.

മമതാ ബാനര്‍ജി മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം പടിപടിയായി ജനാധിപത്യത്തെ ഇല്ലായ്‌മ ചെയ്യുന്നതാണ് ബംഗാളില്‍ കണ്ടത്. അക്രമവും അഴിമതിയും ഭരണത്തിന്റെ മുഖമുദ്രയായി മാറി. ഇതിനെതിരായി ഉയരുന്ന പ്രതിഷേധത്തെ പോലീസിനെക്കൊണ്ടും പാര്‍ട്ടി ഗുണ്ടകളെക്കൊണ്ടും നേരിടുകയായിരുന്നു. കൊലപാതകങ്ങളുടെ ഒരു പരമ്പരതന്നെയാണ് നടന്നത്. പ്രതിപക്ഷ പാര്‍ട്ടികളെ ഭയപ്പെടുത്തി പ്രവര്‍ത്തനത്തില്‍നിന്ന് പിന്മാറ്റുകയെന്നതായിരുന്നു ലക്ഷ്യം. മമതയുമായി ഒത്തുകളിക്കുന്ന കോണ്‍ഗ്രസ്സും സിപിഎമ്മും ഇതിന് കീഴടങ്ങിയപ്പോള്‍ ബിജെപി മാത്രമാണ് ഈ അക്രമപ്രവര്‍ത്തനങ്ങളെയും ഏകാധിപത്യത്തെയും നേരിട്ടത്. മമതയുടെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി വലിയ മുന്നേറ്റമുണ്ടാക്കി. നിയമസഭയിലെ പ്രധാന പ്രതിപക്ഷമായി മാറുകയും ചെയ്തു. ഒരുവര്‍ഷത്തിനകം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതാണ് ഇപ്പോഴത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അക്രമത്തിലൂടെ വിജയം നേടാന്‍ മമതയെ പ്രേരിപ്പിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിജയസാധ്യതയെയും അത് ബാധിക്കും. 2018 ല്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ അനുവദിക്കാതെ 34 ശതമാനം സീറ്റുകളും തൃണമൂല്‍ നേടിയിരുന്നു. ഇതേ തന്ത്രമാണ് ഇക്കുറിയും പ്രയോഗിച്ചത്. മുഖ്യമന്ത്രിയായിത്തീര്‍ന്ന മമതയുടെ കീഴില്‍ ഒരു തെരഞ്ഞെടുപ്പും നീതിപൂര്‍വം നടന്നിട്ടില്ല. ജനങ്ങള്‍ക്ക് നിര്‍ഭയമായി വോട്ടു ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഈ ഏകാധിപത്യത്തിന് അന്ത്യം കുറിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Tags: violenceബംഗാള്‍തൃണമൂല്‍ കോണ്‍ഗ്രസ്തൃണമൂല്‍ ഗുണ്ടായിസംസുവേന്ദു അധികാരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണിപ്പൂരിലെ ഉഖ്രുലിൽ വീണ്ടും അക്രമം: നിരവധി വീടുകൾ അഗ്നിക്കിരയായി, ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു

Kerala

ലഹരി വാങ്ങാൻ പണം നൽകിയില്ല; ഭർത്താവിന്റെ വെട്ടേറ്റ് യുവതി മരിച്ചു, വെട്ടുകത്തികൊണ്ട് ആക്രമിക്കപ്പെട്ട മുനീറ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു

World

ബംഗ്ലാദേശിൽ കലാപം: ഗായകൻ ജെയിംസിന്റെ സംഗീത പരിപാടിക്ക് നേരെ ജനക്കൂട്ട ആക്രമണം, 20 പേർക്ക് പരിക്ക്

World

ഗ്രേറ്റർ ബംഗ്ലാദേശ് ഭൂപടം പുറത്തിറക്കിയ ഒസ്മാൻ ഹാദിയെ അജഞാതൻ കൊലപ്പെടുത്തിയതിൽ നടുങ്ങി ബംഗ്ലാദേശ് ; രാത്രി മുതൽ കലാപം തുടരുന്നു

Editorial

അക്രമങ്ങളും ക്രമക്കേടും ആവര്‍ത്തിച്ച് സിപിഎം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.