ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി കര്‍ഷകരെ കണ്ടതായ സമൂഹമാധ്യമവാര്ത്തയുടെ പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നു.
ഈ വീഡിയോ ഒരു പാടത്താണ് ഷൂട്ട് ചെയ്യുന്നത്. ഇവിടെ പാടവരമ്പില്‍ നില്ക്കുന്ന രാഹുല്‍ ഗാന്ധിയും സമൂഹമാധ്യമവാര്ത്തകള് ചെയ്യുന്ന ഏതാനും ക്യാമറാമാന്മാരും മാത്രമേയുള്ളൂ. ഒരു കര്‍ഷകനും.ഈ കര്‍ഷകനൊപ്പമാണ് രാഹുല്‍ ഗാന്ധി സമയം ചെലവഴിക്കുന്നതായി പിറ്റേന്ന് വാര്‍ത്തകള്‍ വന്നത്. ഇതുപോലെ വ്യാജമായി സൃഷ്ടിക്കപ്പെടുന്ന വീഡിയോകളിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ പ്രവര്‍ത്തനം മുന്നേറുന്നത്.
ഇവര്‍ രാഹുല്‍ഗാന്ധിയെ ചെളിയുള്ള പാടത്തേക്ക് ഇറക്കുന്നതാണ് വീഡിയോ. സമൂഹമാധ്യമങ്ങളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്തുന്ന ശൈലിയാണ് രാഹുല്‍ ഗാന്ധി നടത്തുന്നത്. ഇതിന് രാഹുലിനെ സഹായിക്കാന്‍ എന്‍ജിഒകളും കമ്മ്യൂണിസ്റ്റുകളും സാമൂഹ്യപ്രവര്‍ത്തകരും യൂട്യൂബര്‍മാരും ഉണ്ട്. കര്‍ഷകരുമായി യഥാര്‍ത്ഥത്തില്‍ സംവദിക്കാതെ തന്നെ കര്‍ഷകരുമായി സംവദിച്ച വാര്‍ത്ത കൃത്രിമമായി സൃഷ്ടിക്കുന്നത് എങ്ങിനെയെന്ന് ഈ വീഡിയോ കണ്ടാല്‍ അറിയാം.
റീല്‍ സൃഷ്ടിക്കാതെ രാഹുലിനോട് റിയലാവാന്‍ ഉപദേശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ഈ വീഡിയോ പങ്കുവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: