തിരുവനന്തപുരം: മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ ഉടമയും എഡിറ്ററുമായ ഷാജന് സ്കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിലാണ് ഹര്‍ജി എത്തുന്നത്.
കുന്നത്തുനാട് എം എല്‍ എ പി വി ശ്രീനിജന് നല്കിയ അപകീര്‍ത്തി കേസിലാണ് ഷാജന് സ്കറിയയെ പൊലീസ് തേടുന്നത്. ഇതിന്റെ മറവില്‍ മറുനാടന്‍ മലയാളി ഓഫീസുകളില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. തിരുവനന്തപുരം പട്ടത്തുളള ഓഫീസിലെ മുഴുവന്‍ കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു. 29 കമ്പ്യൂട്ടര്‍, ക്യാമറകള്‍, ലാപ്ടോപ് എന്നിവയാണ് കൊച്ചി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
സ്ഥാപനത്തില്‍ ജീവനക്കാര്‍ പ്രവേശിക്കരുത് എന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു. രാത്രി 12 മണിയോടെ ആയിരുന്നു ഭീകരാന്തരീക്ഷം സൃഷ്ടിച്ചുളള പരിശോധന. ജീവനക്കാരുടെ ലാപ്ടോപ്പും കസ്റ്റഡിയിലെടുത്തു. തന്നെ തുറുങ്കിലടയ്ക്കാനുളള സര്‍ക്കാര്‍ നീക്കം മനസിലാക്കി ഷാജന് സ്കറിയ ഒളിവിലാണ്.
എസ് സി – എസ് ടി പീഡന നിരോധന നിയമം അനുസരിച്ചാണ് ഷാജന് സ്കറിയയ്ക്കിരെ കേസെടുത്തിട്ടുളളത്. ഇതില്‍ മുന്‍കൂര്‍ ജാമ്യത്തിന് ഷാജന് സ്കറിയ ശ്രമിച്ചിരുന്നെങ്കിലും കോടതി ഹര്‍ജി തള്ളിയിരുന്നു. കേസ് രാഷ്ടീയ പ്രേരിതമാണെന്നും പൊലീസ് ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നുമാണ് ഷാജന് സ്കറിയയുടെ വാദം.
ഷാജന് സ്കറിയയുടെ പേരിലുളള കേസിന്റെ പേരില്‍ അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ കമ്പ്യൂട്ടറുകള്‍ പിടിച്ചെടുക്കുകയും അവിടെ തൊഴിലെടുക്കുന്ന വനിതകളക്കമുളള മാധ്യമ പ്രവര്‍ത്തകരുടെ വീടുകളില്‍ പരിശോധന നടത്തി മൊബൈല്‍ ഫോണടക്കം പിടിച്ചെടുത്തതിനെ കേരള പത്രപ്രവര്‍ത്തക യൂണിയന് അപലപിക്കുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: