കഴക്കൂട്ടം: ഐടി നഗരത്തിൽ ഒരുകോടിയുടെ ലഹരി വേട്ട. തുമ്പ നെഹ്റു ജംഗ്ഷനിൽ വീട് വാടകയ്ക്ക് എടുത്ത് വൻതോതിൽ കഞ്ചാവും എംഡിഎംഎയും കച്ചവടം നടത്തിയ നാല് അംഗസംഘത്തെ .എക്സൈസ് സംഘം പിടികൂടി. വലിയവേളി സ്വദേശികളായ കാർലോസ് ആൻറണി ( 34 ), അനു ആന്റണി (34), ഷിബു ( 21 ), കഠിനംകുളം സ്വദേശി ജോഷ്യ (24) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും പിടിച്ചെടുത്തത് 155 കിലോ കഞ്ചാവും 61 ഗ്രാം എംഡിഎംഎയും. വിപണിവില ഒരുകോടിയിലധികം രൂപ.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടിയായിരുന്നു സംഭവം.എക്സൈസ് ഇൻസ്പെക്ടർ ഷിബു ബി.എല്ലിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയത്. വിശാഖപട്ടണത്തുനിന്ന് മയക്കുമരുന്നുമായി കാറിൽ ഒരു സംഘം വരുകയാണെന്നും ഇവർക്ക് വീട്ടിൽ വൻതോതിൽ മയക്കുമരുന്ന് കച്ചവടം ഉണ്ടെന്നമായിരുന്നു രഹസ്യവിവരം. ഇതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം കാറിനെ പിന്തുടർന്നുവെങ്കിലും കാർ നിർത്താതെ പോയി. തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ നെഹ്റു ജംഗ്ഷനിലെ വീട്ടിൽ കാർ കിടക്കുന്നത് കണ്ട സംഘം അവിടെ എത്തുകയും .തൊണ്ടി സാധനങ്ങളുമായി നാലു പേരെയും അറസ്റ്റ് ചെയ്യുകയും ആയിരുന്നു. 72 പാക്കറ്റുകളിൽ ആയി പത്തോളം ചാക്കിൽ കെട്ടി വെച്ച നിലിയിലായിരുന്നു കഞ്ചാവ് കണ്ടെടുത്തത്.
വിശാഖപട്ടണത്ത് നിന്നാണ് കാറിൽ ഇത് എത്തിച്ചതെന്നാണ് പ്രതികൾ എക്സൈസിനോട് പറഞ്ഞത്. പ്രതികൾ നാലുപേരും ഒന്നിച്ചാണ് കാറിൽ വിശാഖപട്ടണത്തിലേക്ക് പോയതെങ്കിലും തിരികെ രണ്ടുപേർ വിമാന മാർഗവും രണ്ടുപേർ കാറിലും ആണ് തിരുവനന്തപുരത്ത് എത്തിയത്. ഒഎൽഎക്സ് വഴിയാണ് സംഘം നെഹ്റു ജംഗ്ഷനിലെ വീട് വാടകയ്ക്ക് എടുത്തത്. ഇവർ ചെറുകിട വ്യാപാരികൾ അല്ലെന്നും മൊത്ത വിൽപ്പനക്കാരാണെന്നുമാണ് എക്സൈസ് ഇൻസ്പെക്ടർ പറയുന്നത്. എക്സൈസ് കമ്മീഷണർ ബി എ സലിം,എക്സൈസ് ഇൻസ്പെക്ടർ ഷിബു ബി. എൽ , എന്നിവരെ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: