ചങ്ങനാശ്ശേരി: ബിജെപി ചങ്ങനാശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അശാസ്ത്രീയമായ എസി റോഡ് നിര്‍മാണത്തിനെതിരെ പ്രതിഷേധ മാര്‍ച്ചും, ഉപരോധവും നടത്തി. സ്ഥിരമായി ഉണ്ടാകാറുള്ള വെള്ളപ്പൊക്കത്തെ അതിജീവിക്കാനും, യാത്ര സുഗമമാക്കാനുമായി കോടികള്‍ മുടക്കി സര്‍ക്കാര്‍ സ്വന്തം കമ്പനിയായ ഊരാളുങ്കല്‍ സൊസൈറ്റിക്ക് കൊടുത്ത് നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്ന റോഡിലും പുത്തനാറിന്റെ ഇരുകരകളില്‍ താമസിക്കുന്ന കുടുംബങ്ങളെ വെള്ളപ്പൊക്കം കൂടുതല്‍ ദുരിതത്തിലാക്കി.
കോണ്ടൂര്പാലം ഉയര്ത്തിപ്പണിയാത്തതിനാല് ജലഗതാഗതം തടസ്സപ്പെടുന്നതോടൊപ്പം പോളയും മാലിന്യങ്ങളും നിറഞ്ഞ് ഒഴുക്ക് ഇല്ലാതായതോടെ ടൂറിസ്സം സാധ്യതയും അവസാനിച്ചു. കൂടുതല്‍ അപകടങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്ന പാറയ്ക്കല്ക്കലുങ്ക് ഭാഗത്ത് റോഡിന് ഉയരം ഇല്ലായെന്നു മാത്രമല്ല, കനാലിനോട് ചേര്‍ന്ന് ഓടകള്‍ നിര്മിച്ചിരിക്കുന്നതെന്തിനെന്ന ചോദ്യവും ഉയരുന്നു. ഈ ഭാഗത്ത് വെള്ളക്കെട്ട് രൂക്ഷമായന്നും ബിജെപി വിശദീകരിച്ചു.
മണ്ഡലം ഉപാദ്ധ്യക്ഷന്‍ എം.പി രവിയുടെ നേതൃത്വത്തില്‍ ആരംഭിച്ച മാര്‍ച്ച് സംസ്ഥാന സമിതി അംഗം എം.ബി. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഉപരോധ സമരം സംസ്ഥാന സമിതി അംഗം ബി. രാധാകൃഷ്ണ മേനോന് ഉദ്ഘാടനം ചെയ്തു. മേഖലാ വൈസ് പ്രസിഡന്റ് എന്‍.പി. കൃഷ്ണകുമാര്‍, കുട്ടനാട് മണ്ഡലം ജന:സെക്രട്ടറി സുബാഷ്, കണ്ണന് പായിപ്പാട്, പി.പി. ധീരസിംഹന്‍, രഞ്ജിത്ത് ചന്ദ്രന്, പ്രസന്നകുമാരി, പി.സുരേന്ദ്രനാഥ്, മായാ മധു, സുബാഷ്പാറയ്ക്കല്, സുദര്ശനന് പിള്ള, അനില്‍ ബാബു, കുമാര്‍ പോറ്റിമഠം തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: