ധാക്ക: ബംഗ്ലാദേശ് വനിതകള്‍ക്കെതിരെ ധാക്കയില്‍ ഞായറാഴ്ച ആരംഭിച്ച ആദ്യ ടി ട്വന്‍റി മത്സരത്തില്‍ ഇന്ത്യയ്‌ക്ക് വേണ്ടി ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് കൊയ്ത് മലയാളി താരം മിന്നുമണിയ്‌ക്ക് അസുലഭ നേട്ടം. ബൗളര്‍ കൂടിയായ മിന്നുമണി തന്റെ ആദ്യ ഓവറില്‍ തന്നെ ബംഗ്ലാദേശിന്റെ ഷാമിമ സുല്‍ത്താനയുടെ വിക്കറ്റെടുത്തു. വയനാട് സ്വിദേശിനിയായ മിന്നുമണിയുടെ അച്ഛനും അമ്മയും മകളുടെ കളി മൊബൈലില്‍ കണ്ടു. മകളുടെ അപൂര്‍വ്വ നേട്ടം കണ്ടത് അവര്‍ക്ക് സായൂജ്യത്തിന്റെ നിമിഷമായി.
കളിയുടെ അഞ്ചാമത്തെ ഓവറിലാണ് ക്യാപ്റ്റര്‍ ഹര്‍മന്‍ പ്രീത് കൗര്‍ പന്തെറിയാന്‍ മിന്നുമണിയെ കൊണ്ടുവന്നത്. ആദ്യ മൂന്ന് പന്തുകളിൽ മിന്നുമണിയുടെ പന്തിനെ സിക്‌സിലേക്കും ഫോറിലേക്കും പായിച്ച് രസിച്ച ബംഗ്ലാദേശിന്റെ ഷാമിമ സുല്‍ത്താനയ്‌ക്ക് നാലാമത്തെ പന്ത് വിനയായി. ഷാമിമ സുല്‍ത്താനയുടെ ഷോട്ട് ഇന്ത്യയുടെ ജമീമ റോഡ്രിഗ്സ് ക്യാച്ചെടുത്തു.
കളിക്കുന്നു. ഇതോടെ ഇന്ത്യന്‍ വനിതാ ടീമില്‍ കളിക്കുന്ന ആദ്യ കേരള താരമായിരിക്കുകയാണ് വയനാട് സ്വദേശിനി മിന്നുമണി.
മൂന്ന് ടി20 മത്സരങ്ങളാണ് വനിതാ ക്രിക്കറ്റ് പരമ്പരയിലുളളത്. ധാക്കയിലെ ഷേരെ ബംഗ്ലാ നാഷണല്‍ സ്റ്റേഡിയത്തിലാണ് മൂന്ന് മത്സരങ്ങളും. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തില്‍ സബിനേനി മേഘന, മേഘ്ന സിംഗ്, മോണിക്ക പട്ടേല്‍, അഞ്ജലി സര്‍വാണി തുടങ്ങിയവരാണ് ടി20 ടീമില്‍ ഉളളത്. ഇടംകൈയ്യന്‍ സ്പിന്നര്‍മാരായ അനുഷ ബാറെഡ്ഡി, റാഷി കനോജിയ എന്നിവരും ഇന്ത്യന്‍ ടീമിലുണ്ട്.
അതേസമയം, ബംഗ്ലാദേശിന്റെ വനിതാ ക്രിക്കറ്റ് ടീമിലും പുതിയ അംഗങ്ങളുണ്ട്. നിഗര്‍ സുല്‍ത്താന ജോട്ടിയുടെ നേതൃത്വത്തില്‍, പരിചയസമ്പന്നയായ സ്പിന്നര്‍ സല്‍മ ഖാത്തൂണ്‍ ടീമില്‍ തിരിച്ചെത്തി. ദിലാര അക്തറും മറുഫ അക്തറും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഓപ്പണിംഗ് ബാറ്റര്‍ ഷാതി റാണിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: