Categories: Thrissur

കാട്ടാനയുടെ ചവിട്ടേറ്റ് വിനോദസഞ്ചാരികളായ യുവാവിനും യുവതിക്കും പരിക്ക്

ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം. മലക്കപ്പാറയില്‍ നിന്ന് തിരിച്ച് വരുന്ന വഴിയില്‍ റോഡ് മുറിച്ച് കടക്കുകകായിരുന്ന ആനയുടെ മുന്‍പില്‍ ഇവര്‍ പെടുകയായിരുന്നു.

Published by

ചാലക്കുടി: അതിരപ്പിള്ളി ആനക്കയത്ത് കാട്ടാനയുടെ ചവിട്ടേറ്റ് വിനോദസഞ്ചാരികളായ യുവാവിനും യുവതിക്കും പരിക്കേറ്റു. തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശി കുന്നത്ത് വീട്ടില്‍ രോഹിത് (28), എറണാക്കളും ആകത്ത് വീട്ടില്‍ സ്വദേശി സോന (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം. മലക്കപ്പാറയില്‍ നിന്ന് തിരിച്ച് വരുന്ന വഴിയില്‍ റോഡ് മുറിച്ച് കടക്കുകകായിരുന്ന ആനയുടെ മുന്‍പില്‍ ഇവര്‍ പെടുകയായിരുന്നു. ആദ്യം പെണ്‍കുട്ടിയെ ആന തട്ടി താഴെയിടുകയും യുവാവിനെ താഴെയിട്ട് കാല്‍ പിടിച്ച് തിരിക്കുകയും ചെയ്തതായി പറയപ്പെടുന്നു.

തുടര്‍ന്ന് ആന കാട്ടിലേക്ക് കയറി പോയതായി യാത്രക്കാര്‍ പറയുന്നു. മരത്തിന് പുറകില്‍ മറഞ്ഞ് നില്‍ക്കുയായിരുന്ന ആന മോട്ടോര്‍ ബൈക്കിന്റെ ലൈറ്റ് കണ്ട് റോഡിലേക്ക് കയറിവരികയായിരുന്നു എന്ന് യുവാവ് പറഞ്ഞു. ഭാഗ്യം കൊണ്ട് ആനയുടെ മുന്‍പില്‍ നിന്ന് രണ്ട് പേരും രക്ഷപ്പെടുകയായിരുന്നു.

യാത്രികന്‍ മോട്ടോര്‍ ബൈക്ക് റൈഡേഴ്സ് വാട്ട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ രാവിലെ പത്ത് ബൈക്കിലും ഒരു കാറിലുമായി പോയിരുന്ന 21 അംഗ സംഘത്തിലെ യാത്രക്കാരായിരുന്നു ഇരുവരും. പരിക്കേറ്റ ഇവരെ 108 ആംബുലന്‍സിലും, ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഇവിടെ എത്തിയ ആക്ടിന്റെ ആംബുലന്‍സിലുമായി ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ശുശ്രൂഷക്ക് ശേഷം രണ്ടു പേരെയും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: aa

Recent Posts