ഭോപാല്‍: തന്നോട് ക്രൂരത കാട്ടിയയാളെ വിട്ടയയ്ക്കണണെന്ന് വനവാസി യുവാവിന്റെ ആവശ്യം. ഇരയായ വനവാസി യുവാവ് ദസ്മത് റാവത്ത് ഇക്കാര്യം മധ്യപ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
റോഡരികിലിരുന്ന ദസ്മത് റാവത്തിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ കുബ്രി ഗ്രാമവാസിയായ പ്രവേശ് ശുക്ലയാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ എസ്സി-എസ്ടി അതിക്രമങ്ങള്‍ തടയല്‍ ഉള്‍പ്പെടെയുള്ള വകുപ്പ് ചേര്‍ത്താണ് പോലീസ് കേസെടുത്തത്.
അദ്ദേഹം കുറ്റം ചെയ്തത് സമ്മതിച്ചു. മുമ്പ് എന്തുചെയ്താലും ചെയ്തത് തെറ്റാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. ഇപ്പോള്‍ അദ്ദേഹത്തെ വിട്ടയയ്ക്കണമെന്നാണ് സര്‍ക്കാരിനോടുള്ള എന്റെ ആവശ്യം, ദസ്മത് റാവത്ത് പറഞ്ഞു.
അതേസമയം, അതിക്രമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി എടുത്തിരുന്നു. പ്രതി പ്രവേശ് ശുക്ലയുടെ അനധികൃത കെട്ടിടവും സര്‍ക്കാര്‍ പൊളിച്ചുനീക്കി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്, ദസ്മത്തിനെ മുഖ്യമന്ത്രിയുടെ വസതിയില്‍ ക്ഷണിച്ചുവരുത്തി, കാല് കഴുകി പൂജിച്ച് ജനങ്ങളോടാകെ ക്ഷമ യാചിച്ചിരുന്നു. കൂടാതെ ദസ്മത്തിന് 6.5 ലക്ഷം ധനസഹായവും അനുവദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: