കൊച്ചി:കൊച്ചിയില്‍ ബാങ്ക് വായ്പയുടെ പേരില്‍ ലക്ഷങ്ങള്‍ കമ്മീഷന്‍ കൈപ്പറ്റുന്ന അയല്‍ക്കൂട്ട മാഫിയാ തട്ടിപ്പില്‍ കുടുംബശ്രീ ഭാരവാഹികളെ കേന്ദ്രീകരിച്ച് അന്വേഷണം. തട്ടിപ്പിന്റെ മുഖ്യകണ്ണി സിഡിഎസ് എക്സിക്യൂട്ടീവ് അംഗം നസീമയാണെന്ന് അറസ്റ്റിലായ ഏജന്‍റുമാര്‍ ആരോപിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നസീമയുടെ വീട്ടില്‍ പരിശോധന നടത്തി.
തന്റെ ഒരു അയല്‍ക്കൂട്ട ഗ്രൂപ്പിന് വായ്പ തരപ്പെടുത്താന്‍ നസീമ ഉള്‍പ്പെടെ പലരും കമ്മീഷന്‍ തട്ടിയെന്ന് ദൃശ്യ എന്ന സിഡിഎസ് ഗ്രൂപ്പിന്റെ ഭാരവാഹിയായ സ്ത്രീ മൊഴി നല്‍കി. “20 ലക്ഷം രൂപ വായ്പ തരാമെന്ന് പറഞ്ഞ് 12 ലക്ഷമേ നല്‍കിയുള്ളൂ എന്നും അതില്‍ തന്നെ . പത്ത് ലക്ഷമാണ് കിട്ടിയതെന്നും രണ്ട് ലക്ഷം രൂപ കമ്മീഷന്‍.ആയി നല്‍കിയെന്നും സ്ത്രീ മൊഴി നല്‍കി. മട്ടാഞ്ചേരി സിഡിഎസ് എക്സിക്യൂട്ടീവ് അംഗം നസീമയ്‌ക്കെതിരെയും സ്ത്രീ ആരോപിക്കുന്നു. ഓരോ തവണ വായ്പ അനുവദിക്കുമ്പോഴും വന്‍തുക നസീമ രണ്ട് ലക്ഷം വീതം കമ്മീഷന്‍ കൈപ്പറ്റുന്നതായി അറസ്റ്റിലായ ഏജന്‍റുമാരായ ദീപ, നിഷ എന്നിവര്‍ ആരോപിച്ചു. സിഡിഎസിലെ ചില ഉദ്യോഗസ്ഥരും ഈ അഴിമതിയ്‌ക്ക് കൂട്ടുനില്‍ക്കുന്നതായും പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നസീമയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി.
അയല്‍ക്കൂട്ട മാഫിയ ബാങ്ക് വായ്പകള്‍ തട്ടിയെടുത്തതില്‍ കുടുംബശ്രീ ഭാരവാഹികള്‍ക്കും പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം. അറസ്റ്റിലായ ഏജന്‍റുമാരുടെ മൊഴിയും വെളിപ്പെടുത്തലും സംശയം ബലപ്പെടുത്തുന്നു. മട്ടാഞ്ചേരിയിലെ നസീമയെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. ഇതോടെ കുടുംബശ്രീയുടെ മേലും അഴിമതിയുടെ കറ പുരളുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: