തിരുവനന്തപുരം: തലസ്ഥാന നഗരമധ്യത്ത് വൻ മോഷണം. ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷൻ പരിധിയില്‍ വരുന്ന മണക്കാടാണ് മുക്കോലയ്‌ക്കൽ ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ നിന്നാണ് 100 പവനോളം സ്വര്‍ണം കള്ളൻ മോഷ്ടിച്ചത്. മുക്കോലയ്‌ക്കൽ സ്വദേശി പ്രവാസിയായ രാമകൃഷ്‌ണന്റെ വീട്ടിലെ രണ്ടാംനിലയിലെ മുറിയില്‍ സൂക്ഷിച്ചിരുന്ന 100 പവൻ സ്വർണ്ണാഭരണങ്ങളാണ്. മോഷ്‌ടിക്കപ്പെട്ടത്.
വീടിന്റെ രണ്ടാംനിലയിലെ മുറിയിലാണ് സ്വര്‍ണം ഉണ്ടായിരുന്നത്. ഈ നിലയിലെ രണ്ടു മുറികളിലെയും സാധനങ്ങളെല്ലാം വലിച്ചുവാരി ഇട്ട നിലയിലായിരുന്നു. രാമകൃഷ്‌ണന്റെ മകന്റെ ഉപനയന ചടങ്ങുകൾക്ക് അണിയാൻ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് നഷ്‌ടമായത്.രണ്ടാം നിലയിൽ നിന്നും പുറത്തേക്കുള്ള വാതില്‍ തുറന്നിട്ട നിലയിലായിരുന്നു.കള്ളൻ ഇതുവഴിയായിരിക്കാം അകത്ത് കടന്നതും രക്ഷപ്പെട്ടതും എന്നാണ് സൂചന.
സാധാരണ മോഷണങ്ങളിലെ പോലെ വാതില്‍ തകര്‍ക്കുകയോ ബലപ്രയോഗം നടത്തിയതായോ ഉള്ള ലക്ഷണങ്ങൾ ഒന്നും തന്നെയില്ല. ഉപനയന ചടങ്ങുകൾക്ക് ശേഷം രാമകൃഷ്ണനും കുടുംബവും വ്യാഴാഴ്ച രാത്രി തിരുച്ചെന്തൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പോയ സമയത്താണ് വീട്ടില്‍ മോഷണം നടന്നതെന്ന് കരുതുന്നു. വെള്ളിയാഴ്‌ച്ച ഉച്ചയോടെ വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരമറിഞ്ഞത്. സ്ഥലത്ത് ഇപ്പോള്‍ ഫോറൻസിക്, വിരലടയാള വിദഗ്‌ദ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: