കൊച്ചി : അതിതീവ്രമഴയ്‌ക്ക് സാധ്യതയില്ലെങ്കിലും കൊച്ചിയില്‍ ശക്തമായ മഴ തുടരുകയാണ്. പല സ്ഥലങ്ങളിലും പുലര്‍ച്ചെയോടെ ആരംഭിച്ച മഴ ഉപ്പോഴും തുടരുകയാണ്. ശക്തമായ മഴയെ കടലോര മേഖലകളില്‍ കടലാക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തീരദേശങ്ങളില്‍ ഉള്ളവരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഉയര്‍ന്ന തിരമാലകള്‍ വീശാന്‍ സാധ്യതയുണ്ട്. അതിനാല്‍ അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. താഴ്ന്ന പ്രദേശങ്ങൡ പലതും വെള്ളത്തിലാണ്.
സംസ്ഥാനത്ത് അതി തീവ്ര മഴ കുറഞ്ഞെങ്കിലും വടക്കന്‍ കേരളത്തില്‍ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഇതിനെ തുടര്‍ന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിങ്ങനെ 4 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴ ലഭിക്കും.
ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ നേരിയ മഴയ്‌ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. മഴയുടെ തീവ്രത കുറഞ്ഞെങ്കിലും പത്തനംതിട്ട തിരുവല്ല മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ടില്‍ അയവ് വന്നിട്ടില്ല. അതിനാല്‍ ആളുകള്‍ ക്യാമ്പുകളില്‍ തന്നെ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: