മഞ്ചേരി: ജന്മഭൂമി സംഘടിപ്പിച്ച പ്രതിഭാസംഗമത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു മുഴുവന്‍ എ പ്ലസ് നേടിയ ജില്ലയിലെ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. മഞ്ചേരി സിറ്റി പോയിന്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ഐഎസ്ആര്‍ഒ, വിഎസ്എസ്‌സി മുന്‍ അസോസിയേറ്റ് ഡയറക്ടര്‍ നാരായണന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു.
ജന്മഭൂമി വികസന സമിതി ചെയര്‍മാന്‍ പി.കെ .വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന സമിതി അംഗം എ.വി. ഹരിഷ്, ജന്മഭൂമി വികസന സമിതി വൈസ് ചെയര്‍മാന്‍ അഡ്വ കെ.പി. ബാബുരാജ്, കോഴിക്കോട് എഡിഷന്‍ സര്‍ക്കുലേഷന്‍ മാനേജര്‍ പി. സുമേഷ്, മാര്‍ക്കറ്റിങ് മാനേജര്‍ പി.ടി. ജഗ്ഗിഷ്, മഞ്ചേരി ലേഖകന്‍ ടി. പ്രവീണ്‍, വികസന സമിതി അംഗം പി.ജി. ഉപേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: