തിരുവനന്തപുരം : സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. വടക്കന്‍ കേരളത്തില്‍ രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിച്ചേക്കുമെങ്കിലും കേരളത്തില്‍ അതിതീവ്ര മുന്നറിയിപ്പുകള്‍ ഒന്നുമില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. മുന്നൂറിലേറെ പേര് ദുരിതാശ്വാസ ക്യാമ്പുകളിലാണ്. പാനൂര്‍ ചെറുപറമ്പില്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ടു കാണാതായ പതിനെട്ടുകാരനായി ഇന്നും തെരച്ചില്‍ തുടരുകയാണ്.
കോട്ടയം തട്ടാര്‍കാട്- വെങ്ങാലിക്കാട് – മണ്ണടിച്ചിറ പാടശേഖരത്തില്‍ മടവീണു. 220 ഏക്കറിലെ നെല്‍കൃഷിയാണ് മടവീഴ്ചയില്‍ വെള്ളത്തില്‍ വെള്ളത്തി മൂടിയത്. മോട്ടോര്‍ തറയോട് ചേര്‍ന്നുള്ള ഭാഗത്താണ് മട വീഴ്ച ഉണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. പുറംബണ്ടിന്റെ ബലക്ഷയമാണ് മടവീഴ്ചയ്ക്ക് കാരണം. കോട്ടയം അയ്മനത്ത് വെള്ളക്കെട്ടില്‍ വീണ് വയോധികന് മരിച്ചു. അയ്മനം മുട്ടേല്‍ സ്വദേശി സ്രാമ്പിത്തറ ഭാനു ആണ് മരിച്ചത്. അതേസമയം മത്സ്യത്തൊഴിലാളികള്‍ ഒരു അറിയിപ്പുണ്ടാകുന്നത് വരെ കടലില്‍ പോകരുതെന്ന് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: