ഭോപ്പാല്‍: ദളിതരെ മര്‍ദ്ദിക്കുകയും ചെരുപ്പുമാല അണിയിക്കുകയും ചെയ്ത പ്രതികളുടെ വീടുകള്‍ മദ്ധ്യപ്രദേശ് സര്‍ക്കാര്‍ ഇടിച്ചു തകര്‍ത്തു. ശിവപുരി സ്വദേശികളായ അസ്മത്ത് ഖാന്, വക്കീല്‍ ഖാന്, ആരിഫ് ഖാന്, ഷാഹിദ് ഖാന്, ഇസ്ലാം ഖാന്, റൈസ ബാനോ, സൈന ബാനോ എന്നിവരുടെ വീടുകളാണ് ബുള്‍ഡോസര്‍ കൊണ്ട് തകര്‍ത്തത്.
ശിവപുരിയിലെ നര്വാറില് ദളിതനു നേരെയുണ്ടായ താലിബാന് സംഭവം മനുഷ്യത്വത്തിന് നാണക്കേടാണ്. സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളായ അജ്മല്‍, ആരിഫ്, ഷാഹിദ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റാരോപിതര്‍ക്കെതിരെ എന്‍എസ്എ നടപടിയെടുക്കും, ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ട്വീറ്റ് ചെയ്തു.
ജൂണ്‍ 30ന് വര്ഖാഡി ഗ്രാമത്തിലാണ് മോഷണക്കുറ്റം ആരോപിച്ച് പ്രതികള്‍ രണ്ട് ദളിത് യുവാക്കളെ തല്ലിച്ചതച്ചത്. ചെരിപ്പ് മാല കഴുത്തില്‍ അണിയിച്ച് വായിലും, മുഖത്തും അഴുക്ക് പുരട്ടി ഇവരുടെ വസ്ത്രങ്ങള്‍ കത്തിച്ചു. യുവാക്കളുടെ പരാതിയില്‍ ഏഴ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇതില്‍ രണ്ടു പേര് സ്ത്രീകളാണെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: