ലീഡ്സ്: ആഷസ് ടെസ്റ്റ് പരമ്പരയുടെ മൂന്നാം മത്സരത്തിന്റെ തുടക്കം ഓസീസിന് അതിദാരുണമായില്ല, ആക്കിയില്ല. അതിനുള്ള ഫുള്‍മാര്‍ക്ക് ഓസീസ് ബാറ്റര്‍ മിച്ചല്‍ മാര്ഷിനുള്ളതാണ്. താരത്തിന്റെ സെഞ്ച്വറി പ്രകടനമാണ് സന്ദര്‍ശകര്‍ക്ക് ആശ്വസിക്കാന്‍ മാത്രം ഉതകുന്നൊരു ഒന്നാം ഇന്നിങ്സ് ടോട്ടല്‍ നേടാനായത്. ആദ്യദിനത്തില്‍ ഓസീസ് 60.4 ഓവറില്‍ 263 റണ്‍സെടുത്ത് ഓള്‍ഔട്ടായി.
ലീഡ്സില്‍ നടക്കുന്ന മൂന്നാമങ്കത്തില്‍ ഇംഗ്ലീഷ് നായകന് ബെന്‍ സ്റ്റോക്സിന്റെ തീരുമാനങ്ങള്‍ പിഴച്ചില്ല. ടോസ് നേടി ബോളിങ് തെരഞ്ഞെടുത്തു. നായകനെ ശരിവച്ചുകൊണ്ട് ഇംഗ്ലണ്ട് പേസര്‍മാര്‍ ലീഡ്സില്‍ കസറി തിമര്‍ത്തു. രാവിലെ ചായക്ക് പിരിയും മുമ്പേ ടീം നൂറ് റണ്‍സ് പോലും തികയ്ക്കാതെ നാല് വിക്കറ്റ് നഷ്ടപ്പെടുന്ന സ്ഥിതിയിലായി. പിന്നീടാണ് മിച്ചല്‍ മാര്‍ഷിന്റെ ബാസ്ബോള്‍ പ്രകടനം. ഓസീസ് ബോളര്‍മാരെ ചെറുത്തുനില്ക്കാതെ തലങ്ങും വിലങ്ങും വീശിയടിക്കാന്‍ തീരുമാനിച്ച മാര്‍ഷ് ഒരറ്റത്ത് ട്രാവിസ് ഹെഡ്ഡിനെ പിന്തുണക്കാരനായി നിര്‍ത്തി പൊരുതിനോക്കി. 118 പന്തില്‍ 118 റണ്‍സ്. 17 ബൗണ്ടറികളും നാല് സിക്സറുകളും അടങ്ങുന്ന ഇന്നിങ്സ്. ഒടുവില്‍ ക്രിസ് വോക്സ് മാര്‍ഷിനെ സാക് ക്രൗളിയുടെ കൈകളിലെത്തിച്ചു. ഈ സമയം ഓസീസ് സ്കോര്‍ 240. അഞ്ചാമനായാണ് മാര്‍ഷ് പുറത്താകുന്നത്. പിന്നീടത്തെ അഞ്ച് വിക്കറ്റ് വെറും 23 റണ്‍സ് ചേര്‍ക്കുമ്പോഴേക്കും പോയി തീര്‍ന്നു. മാര്‍ഷിന് പിന്നാലെ ഓസീസ് നിരയില്‍ ട്രാവിസ് ഹെഡ്(39) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.
ഇംഗ്ലണ്ട് പേസര്‍മാര്‍ ആണ് ഓസീസിനെ ചുരുട്ടിക്കെട്ടിയത്. മാര്‍ക്ക് വുഡ് അഞ്ച് വിക്കറ്റ് പ്രകടനവുമായി മുന്നില്‍ നിന്ന് നയിച്ചു. ക്രിസ് വോക്സ് മൂന്ന് വിക്കറ്റും ക്രിസ് ബോര്‍ഡ് രണ്ട് വിക്കറ്റും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: