കാഞ്ഞാണി: അന്തിക്കാട് കല്ലിടവഴി റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പോലീസ് കാവലില്‍ സ്വകാര്യ വ്യക്തിയുടെ മതില് പൊളിച്ച് വെള്ളം ഒഴുക്കിവിട്ടു.
പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് അടിയന്തരമായി തടസം നീക്കാന്‍ നടപടിയുണ്ടായത്. ജില്ലാ കളക്ടറുടെ ഉത്തരവുമായിട്ടാണ് സെക്രട്ടറി എത്തിയത്. അന്തിക്കാട് സെന്ററില്‍ നിന്ന് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന 2 വിദ്യാലയങ്ങള്‍ക്ക് സമീപത്തു കൂടിയുളള റോഡാണ് മഴ കനത്തതോടെ വെള്ളക്കെട്ടിലായത്. മഴവെള്ളം ഒഴുകി പോകാന്‍ തന്റെ ഭൂമിയില്‍ ഉണ്ടായിരുന്ന കാന വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വകാര്യ വ്യക്തി അടച്ചുകെട്ടിയതോടെയാണ് പ്രതിസന്ധി തുടങ്ങിയത്.
സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലെ ഇടത്തോടുകളിലൂടെയാണ് മഴവെള്ളം കാലങ്ങളായി ഒഴുകി പോയിരുന്നത്. ഇതില്‍ ഒരു വ്യക്തി തങ്ങളുടെ ഭൂമിയിലേക്ക് വെള്ളം കയറുന്നത് തോട് നികത്തി തടഞ്ഞിരുന്നു. ഇതുമൂലം ഓരോ വര്‍ഷവും കളക്ടറുടെ പ്രത്യേക അനുമതി വാങ്ങി തടസങ്ങള്‍ നീക്കിയാണ് വെള്ളക്കെട്ട് ഒഴിവാക്കിക്കൊണ്ടിരിക്കുന്നത്. പോലീസ് സംരക്ഷണയില്‍ കളക്ടറുടെ ഉത്തരവുമായി എത്തിയ അന്തിക്കാട് പഞ്ചായത്ത് സെക്രട്ടറിക്ക് ഒപ്പം ജനപ്രതിനിധികളും നാട്ടുകാരും ഉണ്ടായിരുന്നു. 2 വ്യക്തികളുടെ ഭൂമിയിലെ തടസങ്ങള്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കി. ഒരു വ്യക്തിയുടെ മതിലിന്റെ ഒരുവശം പൊളിച്ച് കാനയിലെ തടസങ്ങള്‍ നീക്കിയാണ് വെള്ളം ഒഴുക്കിവിടാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: