Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രജ്ഞാമാന്ദ്യത്തില്‍ നിന്ന് മുക്തി തേടുക

ജ്ഞാനവാസിഷ്ഠത്തിലൂടെ

കവനമന്ദിരം പങ്കജാക്ഷന്‍ by കവനമന്ദിരം പങ്കജാക്ഷന്‍
Jul 6, 2023, 05:37 pm IST
in Samskriti

ഉപശമപ്രകരണം  

ചില രക്ഷികള്‍ മൂടിത്തുറക്കുന്നതു ലോകപ്രളയോദയങ്ങളായി ഭവിക്കുന്നു. താദൃശന്മാരായിടും പൂരുഷരുള്ളകാലം എന്നേപ്പോലുള്ളവര്‍ക്കു വിലയുണ്ട്, അത്രമാത്രം! അന്തമില്ലാത്ത സമ്പത്തുണ്ടെന്നാകിലും സ്വന്തം സമീപത്ത് സന്തോഷമുണ്ടെന്നാകില്‍ ഒക്കെയും സമ്പത്തുതന്നെ. സര്‍വസങ്കടങ്ങള്‍ക്കും ഉല്പത്തിസ്ഥാനം തന്നെ സംസാരമെന്നു വിദ്വജ്ജനം നിര്‍വാദം പറയുന്നു. അങ്ങനെയുളള സംസാരാംബുധിതന്നില്‍ സദാ മുങ്ങി വാണീടുന്നവര്‍ക്ക് എങ്ങനെ സൗഖ്യമുണ്ടാകും? അങ്കുരങ്ങളും പല്ലവങ്ങളും ഫലങ്ങളും അസംഖ്യം ചേര്‍ന്ന് പാരമായി വളരുന്ന സംസാരവൃക്ഷത്തിനു വേരായി നില്‍ക്കുന്നത് മാനസംതന്നെയെന്നു നിസ്സംശയം പറയാം. സങ്കല്പം തന്നെയാണു മാനസമാകുന്നത്. സങ്കല്പം നശിച്ചീടില്‍ മനസ്സും നശിച്ചീടും. മാനസം വേരാകയാല്‍ അതു നശിക്കുകില്‍ ഈ സംസാരമാകുന്ന വൃക്ഷം നിശ്ചയമായും ഉണങ്ങീടും.

അറഞ്ഞേനറിഞ്ഞേന്‍ ഞാന്‍, എന്നെക്കട്ടീടുന്നോരു, വിരുതേറ്റവുമേറും കള്ളനെക്കണ്ടേന്‍. മനസ്സെന്നാണു പേരിക്കള്ളനു ഹാ! ഞാന്‍ കുറേക്കാലം മനസാ ഹതനായേന്‍, കൊല്ലുന്നേന്‍ മനസ്സിനെ. ചിത്തമാകുന്ന നല്ല മുത്ത് ഇത്രനാളും തുളക്കപ്പെട്ടില്ല; ഇപ്പോള്‍ തുളക്കപ്പെട്ടു, ഇനി ചരടൊന്നുവേണം. സാധുക്കളായീടുന്ന, പ്രസിദ്ധരായ സിദ്ധന്മാരാല്‍ ഞാന്‍ ഇതുകാലം സാധുപ്രബോധിതനായി തീര്‍ന്നു. ആനന്ദസാധനമായീടുന്ന പരമായ ആത്മാവിനെ ഞാനിതാ വഴിപോലെ അനുഗമിക്കുന്നു. ഞാനാണ്, ഇതെന്റേതാണ് എന്നിങ്ങനെ ബലാല്‍ ഉള്ളിലൂന്നിയ അസത്യത്തെ ഇനി ദൂരത്തുകളഞ്ഞ്, അത്യന്തം ബലവാനായീടുന്ന മാനസമാകുന്ന പ്രത്യര്‍ത്ഥിതന്നെ കൂസല്‍കൂടാതെ വധിച്ച് ഉടന്‍ നല്ല ഒരു ശമസുഖം പ്രാപിച്ചുകൊള്ളുന്നു. അല്ലയോ വിവേകമേ! നിനക്കു നമസ്‌ക്കാരം. ഇങ്ങനെ ചിന്തിച്ച് ചിത്തചാഞ്ചല്യം വിട്ട് നല്ല ചിത്രമെന്നതുപോലെ ജനകരാജാവ്, ജനജീവനനായ ജനകന്‍ മൗനമാര്‍ന്ന് തനിയെ വളരെക്കാലം അവിടെ വാണു. പിന്നെ എഴുന്നേറ്റു ശമശാലിയാം മനസ്സുകൊണ്ട് സദ്ഗുണരത്‌നാകരനായ രാജാവ് ഇങ്ങനെ വിചാരിച്ചു-  യത്‌നം ചെയ്തു സാധിച്ചിടേണ്ടതെന്തിനെയാണു; അനന്തരം കൈക്കൊണ്ടീടേണ്ടതെന്തിനെയാണ്? ശുദ്ധനായി, സ്ഥിരനായി, സദ്രൂപനായി ഉള്ള എനിക്ക് ഉള്‍ത്താരിലോര്‍ത്തുകണ്ടാല്‍ എന്തു കല്പനയുള്ളു? കിട്ടീടാത്തതിനെ ഞാനാഗ്രഹിക്കുന്നില്ല. കിട്ടിയിട്ടുള്ളതു വിട്ടുകളയുന്നുമില്ല. സന്തതം ഞാന്‍ സ്വച്ഛനായി ആത്മാവിലിരിക്കുന്നു; എന്തോന്നു ഭവിക്കുമിങ്ങായതു ഭവിച്ചോട്ടെ. സൂര്യദേവനെ ദീനത്തെയെന്നപോലെ, ഇത്തരം നിരൂപിച്ച് ആ രാജാവ് അസക്തനായി എപ്പോഴും യഥാ പ്രാപ്തക്രിയയെ ചെയ്തുകൊണ്ടീടുന്നതിനായി തുടങ്ങി.  മേലില്‍ വന്നീടുന്നതും കീഴ്‌ക്കടക്കഴിഞ്ഞതും ആലോചിക്കാതെ നിത്യം സന്തുഷ്ടനായി വാഴുന്നു.  രാജാവ് തന്‍ വിചാരത്താല്‍ത്തന്നെ പ്രാപ്യമായതിനെ നന്നായി പ്രാപിച്ചു; വേറെവിധത്തിലല്ല.  സാരസേക്ഷണ! തന്റെ നല്ലോരു ബുദ്ധികൊണ്ടേ സാരമായുള്ള പരംപദം പ്രാപിച്ചീടുകയുള്ളു.

മനുഷ്യര്‍ ബാഹ്യാര്‍ത്ഥങ്ങളെ സമ്പാദിക്കാന്‍ നിത്യവും അപ്രകാരം പ്രയത്‌നം ചെയ്തീടുന്നു. ഒന്നാമതായി പ്രജ്ഞയെ വര്‍ദ്ധിപ്പിക്കാന്‍ അങ്ങനെ നന്നായിട്ടു യത്‌നിക്കണം. ദുഃഖങ്ങള്‍ക്കെല്ലാം നല്ലോരു ഉല്പത്തിസ്ഥാനം ഓര്‍ക്കുകില്‍ ആപത്തുകള്‍ക്കെല്ലാം ഉത്തമകോശമാണ്. ഘോരസംസാരമാകുന്ന വൃക്ഷത്തിന്റെ ബീജമാകുന്ന ഈ പ്രജ്ഞാമാന്ദ്യം ശ്രീരാമ! കഴിയുന്ന വേഗത്തില്‍ കളയണം. മികവുറ്റ വിവേകിയുടെ പ്രജ്ഞ ഹൃത്‌കോശസ്ഥമായ നല്ലോരു ചിന്താമണിയാകുന്നു. കല്പലതയെന്നതുപോലെ ചിന്തിതമായ ഫലം അതു നല്‍കീടുമെന്ന് നീ അറിയുക. അറിവില്ലായ്‌മ നീങ്ങി, പ്രാജ്ഞനായി, വിവേകിയായി മരുവുന്ന മാന്യനാകുന്ന മനുഷ്യനെ ആശാസഞ്ചയത്താലുണ്ടാകുന്ന ദോഷങ്ങള്‍ അല്പംപോലും ബാധിച്ചീടുകയില്ല. കോടക്കാര്‍വര്‍ണ! നല്ല കവചം ധരിച്ച പുരുഷനെ അസ്ത്രങ്ങളെന്നപോലെ, പരമാര്‍ക്കനെ മറയ്‌ക്കുന്നതായി ജഡരൂപമായ പാരിച്ച അഹങ്കാരമാകിയ വന്‍കാറിനെ പ്രജ്ഞാവാതം വളരെയകലെ ചിതറിച്ചീടുന്നു. അതുലമായ പരംപദം പ്രാപിക്കാനിച്ഛിക്കുന്നവന്‍ നല്ലവണ്ണം ബുദ്ധിയെ മുമ്പില്‍ ലാളിക്കണം; ഫലത്തെയാഗ്രഹിക്കുന്ന കൃഷീവലന്‍ നിലത്തെ നന്നായി മുമ്പില്‍ ഉഴുതീടുകവേണം.

Tags: hinduspiritualഭക്തിഹിന്ദുമതംdepressionUpasana Yajna
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

India

മക്കളെ കരുതിയാണ് ഈ പീഡനങ്ങൾ സഹിച്ചത് ; മതം മാറ്റാൻ വേണ്ടി അവർ നടത്തുന്ന ഈ പീഡനങ്ങൾ ഒരു പെൺകുട്ടിയും സഹിക്കരുത്

Thiruvananthapuram

ഹൈന്ദവ ശക്തിയില്‍ നാടെങ്ങും ഏകതാ സമ്മേളനം

Kerala

ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് അനാവശ്യ നിര്‍മ്മിതി; എതിർപ്പുമായി ഹിന്ദുസംഘടനാ നേതാക്കള്‍, 14ന് തെക്കേനടയില്‍ ഉപവാസം

Kerala

ആറ്റുകാല്‍ ഭക്തജനത്തിരക്കില്‍; പതിനായിരങ്ങള്‍ ദര്‍ശനം നടത്തി, കലാപരിപാടികള്‍ ആസ്വദിക്കുന്നതിനും രാത്രി വൈകിയും ആയിരങ്ങൾ

പുതിയ വാര്‍ത്തകള്‍

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.