തിരുവനന്തപുരം: എന്‍സിസി ദേശീയ തലത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള ആള് ഇന്ത്യാ ഇന്റര്‍ ഡയറക്ടറേറ്റ് ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പിന് ഈ വര്‍ഷം കേരളം അതിഥേയത്വം വഹിക്കും. കേരള ലക്ഷദ്വീപ് എന്‍സിസി ഡയറക്ടറേറ്റ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍, മേജര്‍ ജനറല്‍ അലോക് ബെറി നാളെ വട്ടിയൂര്‍ക്കാവിലെ ദേശീയ ഷൂട്ടിംഗ് റേഞ്ചില്‍ ചാമ്പ്യന്‍ഷിപ് ഉദ്ഘാടനം ചെയ്യും.
രാജ്യത്തെ 17 എന്‍.സി. സി. ഡയറക്ടറേറ്റുകളില്‍ നിന്നുമായി 300 എന്‍.സി.സി. കേഡറ്റുകള്‍ (150 ആണ്‍കുട്ടികളും, 150 പെണ്‍കുട്ടികളും) ജൂലൈ 07 മുതല്‍ 15 വരെ തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലുളള ദേശീയ ഷൂട്ടിംഗ് റെയിഞ്ചില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കും. കേരള & ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ 16 കേഡറ്റുകളും ഈ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നുണ്ട്.
മികച്ച പ്രകടനം നടത്തുന്ന ഡയറക്ടറേറ്റിനും മറ്റ് ജേതാക്കള്‍ക്കും ജൂലൈ 15നു അവാര്‍ഡ് ദാനം നടത്തും. കേരളത്തിലെ കേഡറ്റുകള്‍ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനാവശ്യമായ പരിശീലനമാണ് മേജര്‍ ജനറല്‍ അലോക് ബേരിയുടെ നേതൃത്വത്തില്‍ നല്കി വരുന്നത്. ദേശീയ ചാമ്പ്യന്‍ഷിപ്പിനാവശ്യമായ എല്ലാ സഹായങ്ങളും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: