ചെന്നൈ: തേനി എംപി ഒ.പി രവീന്ദ്രനാഥിന അയോഗ്യനാക്കി മദ്രാസ് ഹൈക്കോടതി. സ്വത്തുവിവരം മറച്ചുവച്ചെന്ന കേസിലാണ് ഹൈക്കോടതിയുടെ നടപടി. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ.പനീർസെൽവത്തിന്റെ മകനാണ് ഒ.പി രവീന്ദ്രനാഥ്. ഇതോടെ തമിഴ്നാട്ടിലെ ഏക എഐഎഡിഎംകെ എംപിയേയും നഷ്ടപ്പെടുന്ന സാഹചര്യമാണ്.
അതേസമയം, അയോഗ്യത നടപ്പിലാകുന്നതിന് മുപ്പത് ദിവസത്തെ സ്റ്റേ അനുവദിച്ചിട്ടുണ്ട്. വിജയം റദ്ദാക്കിയതോടെ കനത്ത തിരിച്ചടിയാണ് പനീർസെൽവത്തിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രവീന്ദ്രനാഥ് മാത്രമാണ് എഐഎഡിഎംകെയിൽനിന്ന് ജയിച്ചത്. നാമനിർദ്ദേശ പത്രികയിൽ സ്വത്തുക്കൾ ഉൾപ്പെടെയുള്ള വിവിധ വിവരങ്ങൾ മറച്ചുവെച്ചുവെന്നാരോപിച്ച് തേനിയിലെ വോട്ടർ മിലാനിയാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
2022 ജൂലൈയിൽ എഐഎഡിഎംകെ ഇടക്കാല ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി, ഇളയ സഹോദരൻ ജയ പ്രദീപിനൊപ്പം ഒ.പി രവീന്ദ്രനാഥിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: