കോട്ടയം: പോളിമെര്‍ സയന്‍സില്‍ ഉന്നത പഠനത്തിനുള്ള രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനമായി യു.എസ് ന്യൂസ് റാങ്കിങില്‍ തിരഞ്ഞെടുക്കപ്പെട്ട എം.ജി സര്‍വകലാശാല ഈ മേഖലിയില്‍ നൂതന കോഴ്സുകള്‍ക്ക് തുടക്കം കുറിക്കുന്നു. പോളിമെര്‍ സയന്‍സ് പഠന- ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമായി ആരംഭിച്ച സ്‌കൂള്‍ ഓഫ് പോളിമെര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ ആദ്യ ബാച്ചില്‍ പഠിക്കാനാണ് ഇപ്പോള്‍ അവസരം.
പ്രധാന കോഴ്സ് എംഎസ്‌സി ഇന്‍ഡസ്ട്രിയല്‍ പോളിമെര്‍ സയന്‍സ് ആന്റ് ടെക്നോളജിയാണ്. രണ്ടു വര്‍ഷത്തെ കോഴ്സില്‍ തിയറി ക്ലാസുകള്‍ക്കു പുറമെ ലാബോറട്ടറി സെഷനുകള്‍, റിസര്‍ച്ച് പ്രോജക്ടുകള്‍, രാജ്യത്തും വിദേശത്തും വ്യവസായ സ്ഥാപനങ്ങളിലെ ഇന്റേണ്‍ഷിപ്പ് തുടങ്ങിയവയുമുണ്ട്. കെമിസ്ട്രി, ലൈഫ് സയന്‍സസ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവയിലോ ഏതെങ്കിലും അനുബന്ധ വിഷയങ്ങളിലോ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ബി.എസ്.സി ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.
പോളിമെര്‍ എന്‍ജിനീയറിംഗ്, പോളിമെര്‍ ടെക്നോളജി, നാനോ സയന്‍സ്, നാനോ ടെക്നോളജി, കെമിക്കല്‍ എന്‍ജിനീയറിങ് കെമിക്കല്‍ ടെക്നോളജി, ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷന്‍, ബയോ ടെക്നോളജി, മെറ്റീരിയര്‍ സയന്‍സ്, മെക്കാനിക്കല്‍ എന്നിവയിലോ ഏതെങ്കിലും അനുബന്ധ വിഷയത്തിലോ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ബി.ടെക് വിജയിച്ചവരെയും പരിഗണിക്കും. വരും നാളുകളില്‍ ഏറെ സാധ്യതകളുള്ള പോളിമെര്‍ സയന്‍സ് മേഖലയില്‍ ഗവേഷകരായും സംരംഭകരായും തൊഴില്‍ മേഖലയിലും മികവു തെളിയിക്കാന്‍ വിദ്യാര്‍ഥികളെ സജ്ജരാക്കാന്‍ ഈ കോഴ്സിന് കഴിയുമെന്ന് സ്‌കുള്‍ ഓഫ് പോളിമെര്‍ സയന്‍സ് ആന്റ് ടെക്നോളജി ഡയറക്ടര്‍ ഡോ.എം.എസ്. ശ്രീകല പറഞ്ഞു. ഒരു വര്‍ഷത്തെ പി.ജി. ഡിപ്ലോമ കോഴ്സുകളും ഈ കേന്ദ്രത്തില്‍ നടത്തുന്നുണ്ട്.
ലാറ്റെക്സ് ടെക്നോളജി, ഡ്രൈ റബര്‍ ടെക്നോളജി, പ്ലാസ്റ്റിക് ടെക്നോളജി, മോളിക്കുലാര്‍ സിമുലേഷന്‍ ഓഫ് പോളിമെറിക് മെറ്റീരിയല്‍സ് ആന്റ് ഇറ്റ്സ് ആപ്ലിക്കേഷന്‍സ്, പോളിമേഴ്സ് ഫോര്‍ ഇലക്ട്രോണിക് ആന്റ് ഫോട്ടോണിക് ആപ്ലിക്കേഷന്‍സ് എന്നിവയാണ് മേഖലകള്‍. അന്‍പതു ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിവരങ്ങള്‍: 9497812510, 8075696733, 9400552374, 9446866088, spst@mgu.ac.in
പ്രതികരിക്കാൻ ഇവിടെ എഴുതുക: