ന്യൂദല്‍ഹി: ഇതുവരെ കണ്ട എന്‍ഡിഎയുടെ മുഖമല്ല, 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ കാണാന്‍ പോകുന്നതെന്നും നിരവധി സംസ്ഥാനതല രാഷ്ട്രീയപാര്‍ട്ടികള്‍ ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമാകുമെന്നും സൂചന. ഈ സഖ്യത്തെ എന്‍ഡിഎ എന്നല്ല സൂപ്പര്‍ എന്‍ഡിഎ എന്നാണ് രാഷ്ട്രീയ പണ്ഡിതര്‍ വിശേഷിപ്പിക്കുന്നത്. ബിജെപി നേതൃത്വത്തിലുള്ള സൂപ്പര്‍ എന്‍ഡിഎ എങ്ങിനെ 50 ശതമാനത്തില്‍ അധികം വോട്ടുകള്‍ നേടി മോദി മൂന്നാമതും പ്രധാനമന്ത്രി പദത്തില്‍ എത്തുന്നത് എങ്ങിനെ എന്നതിനും കൃത്യമായി ആസൂത്രണം ഉണ്ട്.
തുടക്കം മഹാരാഷ്ട്രയില്‍
ശരത് പവാറിന്റെ എന്‍സിപിയില്‍ നിന്നും 53ല്‍ 40 എംഎല്‍എമാര്‍ അജിത് പവാറിനൊപ്പം വരികയും ഇവര്‍ എന്‍ഡിഎയുടെ ഭാഗമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു കഴിഞ്ഞു. പുതിയ എന്‍സിപി രൂപീകരിക്കാനുള്ള ശ്രമത്തിലാണ് അജിത് പവാര്‍. അദ്ദേഹം എന്‍സിപിയുടെ രാഷ്ട്രീയ ചിഹ്നം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിക്കഴിഞ്ഞു.
ഇനി ജനതാദള്‍ സെക്യുലറും എന്‍ഡിഎയിലേക്കോ?
2024ലെ പൊതുതെരഞ്ഞെടുപ്പില്‍ കര്‍ണ്ണാടകയിലെ ദേവഗൗഡയുടെ മകന് കുമാരസ്വാമി നയിക്കുന്ന ജനതാദള്‍ സെക്യുലര്‍ എന്‍ഡിഎയുടെ ഭാഗമാകുമെന്ന് അഭ്യൂഹങ്ങള്‍ ശക്തമാവുന്നു. ഒഡിഷയിലെ ബാലസോറില്‍ കൊറമാണ്ഡല്‍ എക്സ്പ്രസ് പാളംതെറ്റിയുണ്ടായ അപകടത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ റെയില്‍വേ മന്ത്രി അശ്വിനികുമാര്‍ വൈഷ്ണവ് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ 24 മണിക്കൂറിലധികം നേരം അപകടം നടന്ന സ്ഥലത്ത് ചെലവഴിച്ച് പ്രധാന ദൗത്യങ്ങള്‍ ഉറങ്ങാതെ ചെയ്തുതീര്‍ത്ത ബിജെപിയുടെ കേന്ദ്ര റെയില്‍വേ മന്ത്രിയെ അഭിനന്ദിക്കുകയായിരുന്നു ദേവഗൗഡ. കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ കര്‍ണ്ണാടകയില്‍ എച്ച്.ഡി. കുമാരസ്വാമി ദിവസേനയെന്നോണം വിമര്‍ശനം അഴിച്ചുവിടുകയാണ്. രാജ്യം മുഴുവന്‍ ജിഎസ് ടി പിരിയ്ക്കുമ്പോള്‍ കര്‍ണ്ണാടകയില്‍ വൈഎസ് ടി ടാക്സാണ് പിരിയ്ക്കുന്നതെന്ന് കഴിഞ്ഞ ദിവസം കുമാരസ്വാമി വിമര്‍ശിച്ചിരുന്നു. കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന് യതീന്ദ്രയാണ് കാര്യങ്ങള്‍ നടക്കാന്‍ പണം വാങ്ങുന്നതെന്ന് പരിഹസിച്ചുകൊണ്ടാണ് കര്‍ണ്ണാകത്തില്‍ വൈഎസ് ടി ടാക്സാണ് (യതീന്ദ്ര സിദ്ധരാമയ്യ ടാക്സ് ) പിരിയ്ക്കുന്നതെന്ന് കുമാരസ്വാമി പറഞ്ഞത്. 2024ല്‍ ജനതാദള്‍ സെക്യുലര്‍ ബിജെപിയുടെ ഭാഗമായേക്കുമെന്ന് രാഷ്ട്രീയ പണ്ഡിതര്‍ പ്രവചിക്കുന്നു.
ആന്ധ്രയില്‍ ജഗന്മോഹന് റെഡ്ഡിയും ചന്ദ്രബാബു നാഡിയുവും
ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗന്മോഹന് റെഡ്ഡിയുടെ വൈഎസ് ആര്‍സിപി എന്‍ഡിഎയുടെ ഭാഗമാകും. ഇതിന്റെ ഭാഗമായി ജഗന്മോഹന് റെഡ്ഡി മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇനി അമിത് ഷായെയും കാണും.
രാജ്യസഭയിലും വൈഎസ്ആര്‍സിപിയുടെ പിന്തുണ ബിജെപിയ്ക്ക് നിര്‍ണ്ണായകമാണ്. കാരണം അവിടെ ബിജെപിയ്ക്ക് ഭൂരിപക്ഷം കുറവാണ്. ജഗന്മോഹന് റെഡ്ഡിയുടെ പാര്‍ട്ടിക്ക് രാജ്യസഭയില്‍ ഒമ്പത് അംഗങ്ങളുണ്ട്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബിജെപിയ്ക്ക് വിശ്വസ്ത പങ്കാളിയാണ് ജഗന്മോഹന് റെഡ്ഡി.
ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവും എന്‍ഡിഎയുടെ ഭാഗമാകാന്‍ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹം മോദിയുടെ ഭരണം രാജ്യപുരോഗതിയ്ക്ക് ആവശ്യമാണെന്ന് പ്രഖ്യാപിച്ചിരുന്നു. രാജ്യം 100 സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന 2047ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുക എന്ന മോദിയുടെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നതായും ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചിരുന്നു.
ബീഹാറില്‍ നിന്നുള്ള മോദിയുടെ അടുത്ത സുഹൃത്തും നിതീഷ് കുമാറിന്റെ പാര്‍ട്ടിയുടെ നേതാവുമായ ഹരിവംശ് നാരായണ്‍ സിങ്ങിനെ ഈയിടെ ബീഹാറില്‍ ഈയിടെ നിതീഷ് കുമാര്‍ കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ പലതും ഉയരുന്നു.
2024ല്‍ എങ്ങിനെ ബിജെപി 50 ശതമാനം വോട്ട് നേടും?
ബിജെപിയ്ക്ക് ഇപ്പോഴേ 37.7 ശതമാനം വോട്ടുകള്‍ ഉണ്ട്. 50 ശതമാനം വോട്ടില്‍ എത്താന്‍ ബാക്കി ആവശ്യമായ 13.1 ശതമാനം വോട്ടുകള്‍ നേടുന്നത് ഇങ്ങിനെയാണ്.
- ശിരോമണി അകാലിദള്‍ (എസ്എഡി) – 0.6 ശതമാനം
- രാഷ്ട്രീയ ലോക് ദള്‍ (ആര്‍എല്‍ഡി)-0.2ശതമാനം
- ബിജുജനതാദള്‍ (ബിജെഡി)-1.7 ശതമാനം
- ജനതാദള്‍ സെക്യുലര്‍ (ജെഡിഎസ്)-0.6 ശതമാനം
- വൈഎസ്ആര്‍സിപി- 2.6 ശതമാനം
- ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച (എച്ച് എഎം)-0.2ശതമാനം
- നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി-അജിത് പവാര്‍)-1.4 ശതമാനം
- തെലുഗുദേശം പാര്‍ട്ടി (ടിഡിപി)-2.1ശതമാനം
- ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി- മായാവതി)-3.7 ശതമാനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: