മുംബൈ: 83 വയസ്സായ ശരത് പവാര്‍ ഇനിയെങ്കിലും രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കണമെന്ന് മരുമകനും ഇപ്പോള്‍ മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍. ബാന്ദ്രയില്‍ നടന്ന യോഗത്തില്‍ ശരത് പവാറിനെ പരിഹസിക്കുകയായിരുന്നു അജിത് പവാര്‍.
“പുതിയ തലമുറയ്ക്ക് ഇനിയെങ്കിലും അവസരം നല്‍കൂ. താങ്കള്‍ എന്നെ ഒരു വില്ലനായി മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കുന്നു. നോക്കൂ, ഐഎഎസ് ഉദ്യോഗസ്ഥര്‍ പോലും 60 വയസ്സില്‍ വിരമിക്കുന്നു. രാഷ്ട്രീയത്തില്‍പോലും 75 വയസ്സായവര്‍ വിരമിക്കുന്നു. പുതിയ തലമുറയെ ഉയര്‍ത്താന്‍ അദ്വാനിയും മുമരളീ മനോഹര്‍ ജോഷിയും വിരമിച്ചു. “- അജിത് പവാര്‍ പറഞ്ഞു.
“ഇനി താങ്കള്‍ (ശരത് പവാര്‍) ഞങ്ങള്‍ക്ക് അനുഗ്രഹം തരണം. താങ്കള്‍ക്ക് 83 വയസ്സായി. ഇനിയെങ്കിലും ഇത് (രാഷ്ട്രീയം) നിര്‍ത്തില്ലേ. ഞങ്ങളെ അനുഗ്രഹിയ്ക്കൂ. താങ്കള്ളുടെ ദീര്‍ഘായുസ്സിനായി ഞങ്ങളും പ്രാര്‍ത്ഥിയ്ക്കും.” – അജിത് പവാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: