മുംബയ്: എസിസി പുരുഷ എമര്‍ജിംഗ് ടീമുകളുടെ ഏഷ്യ കപ്പ് 2023ലേക്കുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ബി സി സി ഐ ജൂനിയര്‍ ക്രിക്കറ്റ് കമ്മിറ്റിയാണ് ടീം പ്രഖ്യാപിച്ചത്.
2022ലെ അണ്ടര്‍ 19 ലോകകപ്പ് ജേതാവായ ക്യാപ്റ്റന്‍ യാഷ് ദുല്‍ ടീമിനെ നയിക്കും. അഭിഷേക് ശര്‍മയാണ് ഉപനായകന്‍. സായ് സുദര്ശന്, പ്രദോഷ് രഞ്ജന്‍ പോള്‍ എന്നിവരും ടീമില്‍ ഇടംപിടിച്ചു.
ബൗളര്‍മാരില്‍ കഴിഞ്ഞ സീസണില്‍ രഞ്ജി ട്രോഫിയില്‍ ശ്രദ്ധേയരായ മാനവ് സുതറും യുവരാജ്സിംഗ് ദോഡിയയും 15 അംഗ ടീമിന്റെ ഭാഗമായി.
ഈ മാസം 13ന് യു എ ഇക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.ജൂലൈ 15, 18 തീയതികളില്‍ യഥാക്രമം പാകിസ്ഥാന് എയെയും നേപ്പാളിനെയും ഇന്ത്യ നേരിടും.
ഗ്രൂപ്പ് ബിയില്‍ നേപ്പാള്‍, യുഎഇ എ, പാകിസ്ഥാന് എ, ശ്രീലങ്ക എ, ബംഗ്ലാദേശ് എ, അഫ്ഗാനിസ്ഥാന് എ, ഒമാന്‍ എ എന്നിവയ്ക്കൊപ്പമാണ് ഇന്ത്യ . ഈ മാസം 13 മുതല്‍ 23 വരെ കൊളംബോയിലാണ് മത്സരങ്ങള്‍. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ ജൂലൈ 21 ന് നടക്കുന്ന സെമിഫൈനലില്‍ കടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: