കോഴിക്കോട്: ജന്മഭൂമി ഇല്ലായിരുന്നെങ്കില്‍ കേരളത്തിലെ പല വാര്‍ത്തകളും സത്യങ്ങളും കേരളത്തിലെ ജനങ്ങള്‍ അറിയുമായിരുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ജന്മഭൂമി കോഴിക്കോട് എഡിഷന്‍ പുതിയ കെട്ടിടത്തിലേക്ക് മാറിയതിന്റെ വാര്‍ഷികത്തില്‍ സൗഹൃദ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജന്മഭൂമി വികസനത്തിന് പരിശ്രമം നടത്തുന്ന പ്രസ്ഥാനമാണ്. അതുകൊണ്ടാണ് ആശയപരമായി വിയോജിപ്പ് ഉള്ളവര്‍ പോലും ജന്മഭൂമിയുമായി സഹകരിച്ച് വികസന സംരംഭത്തില്‍ പങ്കാളിയായവുന്നത്. കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ഒരു അജണ്ട ഉണ്ട് അത് അനുസരിച്ചാണ് രാഷ്‌ട്രീയം പോലും മുന്നോട്ട് പോകുന്നത്, അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒമ്പത് വര്‍ഷത്തില്‍ ഇന്ത്യയില്‍ വന്‍ വികസനക്കുതിപ്പാണ് ഉണ്ടായത്. റോഡ്, റെയില്‍, എയര്‍പോര്‍ട്ട് എന്നീ മേഖലകളില്‍ 60 വര്‍ഷം ഭരിച്ച കോണ്‍ സര്‍ക്കാര്‍ നല്‍കിയതിന്റെ രണ്ട് ഇരട്ടി വികസനമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയത് എന്ന് അദ്ദേഹം പറഞ്ഞു.
മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് മുന്‍ പ്രസിഡന്റ് കെ.വി. ഹസീബ് അഹമ്മദ് അധ്യക്ഷനായി. ജന്മഭൂമി സര്‍ക്കുലേഷന്‍ കോര്‍പ്പറേറ്റ് മാനേജര്‍ ടി.വി. പ്രസാദ്ബാബു മുഖ്യപ്രഭാഷണം നടത്തി. ജന്മഭൂമി വികസന സമിതി ചെയര്‍മാന്‍ ടി.വി. ഉണ്ണികൃഷ്ണന്‍, ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറി കെ. അരുണ്‍കുമാര്‍, കാലിക്കറ്റ് ചേംബര്‍ പ്രസിഡന്റ് റാഫി പുത്തൂര്‍ ദേവസ്യ, ജന്മഭൂമി യൂണിറ്റ് മാനേജര്‍ എം.പി. ജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു. ആസ്റ്റര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ യാസിമിനുവേണ്ടി ഓപ്പറേഷന്‍ മാനേജര്‍ ഡോ. മിര്‍ഷാദ്, സ്റ്റീല്‍ ഇന്ത്യ മാനേജിങ് പാര്‍ട്ണര്‍ കെ.എം. രാജീവന്‍, വളപ്പില്‍ കമ്മ്യൂണിക്കേഷന്‍സിന്റെ സുനില്‍ വര്‍ഗീസ്, മികച്ച ജന്മഭൂമി ഏജന്റ്ദിലീപ് മണക്കടവ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: