വിതുര: പനി ബാധിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വീട്ടമ്മ മരിച്ചു. വിതുര മേമല ആട്ടിന്‍കൂട് കുന്നുംപുറത്തു വീട്ടില്‍ സുശീല (48)യാണ് തിങ്കളാഴ്ച രാത്രിയോടെ മരിച്ചത്.
രണ്ടു ദിവസങ്ങളായി പനിയുണ്ടായിരുന്ന ഇവരെ ഇന്നലെ രാവിലെ വിതുര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രാത്രിയോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും പന്ത്രണ്ടരയോടെ മരിക്കുകയായിരുന്നു. പ്രകാശാണ് ഭര്‍ത്താവ്. അശ്വതി, ആതിര എന്നിവര്‍ മക്കളും ഷൈജു മരുമകനുമാണ്. ഇന്ന് വൈകീട്ട് മൂന്നരയോടെ സംസ്കര ചടങ്ങുകള്‍ പൂര്‍ത്തിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: