വൈക്കം: മഴയിലും കാറ്റിലും വെച്ചൂർ ഇടയാഴം പാമ്പാടശ്ശേരി സതീശന്റെ (കണ്ണമംഗലം) വിട് പൂർണ്ണമായി തകർന്നുവീണു. തിങ്കളാഴ്ച വൈകിട്ട് 7 മണിയോടെയാടെ വീട് തകർന്നത്. വീടിനുള്ളിൽ ഉണ്ടായിരുന്ന ഗൃഹനാഥൻ സതീശനും ഭാര്യ മണിയെയു ചെത്ത് തൊഴിലാളിയായ മകൻ ശരത്തും കൂട്ടുകാരും വന്നപ്പോൾ വീടിന് ഇളക്കം തോന്നിയപ്പോൾ ഉടനെ അച്ഛനെയും അമ്മയെയും വിളിച്ചു പുറത്തിറക്കുകയായിരുന്നു. ഉടനെ വീട് തകർന്നു വീണു.അതിനാൽ വൻ ദുരന്തം ഒഴിവായി. വീട്ടിൽ ഉണ്ടായിരുന്ന രേഖകളും വീട്ടു ഉപകരണങ്ങളും പൂർണമായി നശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: