ബ്രസീലിയ: പ്രശസ്ത ഫുട്ബാള്‍ താരം നെയ്മറിന് വന്‍ പിഴ ചുമത്തി ബ്രസീല്‍. തെക്കുകിഴക്കന്‍ ബ്രസീലില്‍ കടലോര പ്രദേശത്ത് നെയ്മര്‍ നിര്‍മ്മിച്ച കെട്ടിടം പാരിസ്ഥിതിക നിയമങ്ങള്‍ ലംഘിച്ചാണെന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയത്.
16 ദശലക്ഷം റിയാല്‍ (28.6 കോടി രൂപ)ആണ് പിഴ.ആഡംബര കെട്ടിട നിര്‍മ്മാണം മൂലം ശുദ്ധജല സ്രോതസുകള്‍, പാറ, മണല്‍ തുടങ്ങിയവയ്ക്ക് ഹാനി നേരിട്ടെന്നാണ് കണ്ടെത്തല്‍.
അതേസമയം, വിഷയത്തില്‍ നെയ്മര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. റിയോ ഡി ജനീറോ സംസ്ഥാനത്തെ ദക്ഷിണ തീരപ്രദേശത്തുളള മംഗരാതിബ നഗരത്തിലാണ് നെയ്മര്‍ കെട്ടിടം നിര്‍മ്മിച്ചത്.
ഈ കെട്ടിടത്തില്‍ കൃത്രിമ തടാകം നിര്‍മ്മിച്ചത് നേരത്തെ വിവാദമായിരുന്നു. ഈ സാഹചര്യത്തില്‍ പിഴ കൂടാതെ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: