ന്യൂദല്‍ഹി: ബിജെപി നേതൃത്വത്തില്‍ അഴിച്ചുപണി. നാലു സംസ്ഥാനങ്ങളിലെ പാര്‍ട്ടി അധ്യക്ഷന്മാരെ മാറ്റി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ പത്രക്കുറിപ്പിറക്കി. ഡി. പുരന്തരേശ്വരി ആണ് ആന്ധ്രപ്രദേശ് ബിജെപിയുടെ പുതിയ അധ്യക്ഷ. തെലങ്കാനയില്‍ എംപിയും കേന്ദ്രമന്ത്രിയുമായ ജി കിഷന് റെഡ്ഡിയെ അധ്യക്ഷനായി നിയമിച്ചു. പഞ്ചാബിലും ജാര്‍ഖണ്ഡിലും യഥാക്രമം സുനില്‍ ജാഖറിനെയും ബാബുലാല്‍ മറാണ്ടിയെയും ബിജെപി അധ്യക്ഷന്മാരായി നിയമിച്ചതായി പാര്‍ട്ടി അറിയിച്ചു.
തെലങ്കാനയിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റി ചെയര്‍പേഴ്സണായി എറ്റെല രാജേന്ദറിനെ നിയമിച്ചു. ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡിയെ പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി അംഗമായി നിയമിച്ചതായും നദ്ദ പുറത്തിറക്കിയ പത്ര പ്രസ്താവനയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: