മുംബൈ: സിനിമാ ഷൂട്ടിംഗിനിടെ ബോളിവുഡ് നടന് ഷാരൂഖ് ഖാന് പരിക്ക്. യു എസിലെ ലോസ് ഏഞ്ചല്‍സില്‍ നടന്ന ചിത്രീകരണത്തിനിടെയാണ് ഷാരൂഖ് ഖാന് പരിക്കേറ്റത്. മൂക്കിന് പരിക്കേറ്റതായും രക്തസ്രാവമുണ്ടായതായുമാണ് റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് അദ്ദേഹത്തെ യുഎസിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ചികിത്സയ്ക്ക് ശേഷം മുംബയില്‍ തിരിച്ചെത്തി താരം ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. ഷാരൂഖിന്റെ രണ്ടു സിനിമകളാണ് ചിത്രീകരണത്തിലുള്ളത്. അറ്റ്ലി സംവിധാനം ചെയ്യുന്ന ‘ജവാനും’ രാജ്കുമാര് ഹിരാനിയുടെ ‘ഡങ്കി’യും. ഇതില്‍ ഏത് സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് പരിക്കേറ്റതെന്ന് വ്യക്തമല്ല.
മുന്‍പും ഷൂട്ടിംഗിനിടെ ഷാരൂഖിന് പരിക്കേറ്റിട്ടുണ്ട്. ‘ഫാന്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ കാല്‍മുട്ടിന് പരിക്കേറ്റിരുന്നു. ‘ജവാന്’ ആണ് ഷാരൂഖിന്റെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. സെപ്തംബര്‍ ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ നയന്‍താരയാണ് നായിക. വിജയ് സേതുപതി വില്ലനായി എത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: