കൊച്ചി : ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം. നഗര ഗ്രാമ വ്യത്യാസമില്ലാതെ മഴ തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. രണ്ട് ദിവസമായി തുടരുന്ന മഴയില്‍ എല്ലാ ഭാഗങ്ങളിലുമായി ലഭിച്ച മഴ 50 മി. മീറ്ററിന് മുകളിലാണ്.
നിലവില്‍ ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും 2018-ല്‍ പ്രളയജലം ഇറങ്ങിയ ഭാഗങ്ങളില്‍ അതീവ ജാഗ്രത തുടരണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാലംഗ സ്ക്വാഡ് രൂപീകരിച്ച് ജില്ലയില്‍ കണ്ട്രോള് റൂമുകളും സജ്ജമാക്കിയിട്ടുണ്ട്. തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിലാണ് കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തിക്കുക.
കാലടി പെരുമ്പാവൂര്‍ മേഖലയിലും ശക്തമായ മഴ പെയ്തുകൊണ്ടിരിക്കുകയാണ്. കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം കൊച്ചി സെന്റ് ആല്‍ബര്‍ട്സ് സ്കൂള്‍ മുറ്റത്തെ മരച്ചില്ല വീണ് പത്ത് വയസ്സുകാരന് ഗുരുതരമായി പരിക്കേറ്റിരുന്നു. കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍ തന്നെ ഇപ്പോഴും തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: