Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇഎംഎസ് ഏക സിവില്‍ കോഡിന്റെ അംബാസഡര്‍; മരുമകനെ മുഖ്യമന്ത്രിയാക്കാന്‍ പിണറായി ഏകസിവില്‍ കോഡിനെ എതിര്‍ക്കുന്നു: അബ്ദുള്ളക്കുട്ടി

സഖാവ് ഇഎംഎസ് ഏക സിവില്‍ കോഡിന്റെ ബ്രാന്‍റ് അംബാസഡര്‍ ആയിരുന്നു എന്ന ചരിത്രസത്യം പിണറായി വിജയന്‍ മറക്കരുതെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ് എ.പി. അബ്ദുള്ള ക്കുട്ടി. മരുമകനായ മന്ത്രി റിയാസിനെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കാന്‍ യാഥാസ്ഥിതിക മുസ്ലിങ്ങളുടെ വോട്ട് കിട്ടാന്‍ വേണ്ടിയാണ് പിണറായി വിജയന്‍ ഏക സിവില്‍ നിയമത്തെ എതിര്‍ക്കുന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2023, 10:42 pm IST
in India

കോഴിക്കോട്:  സഖാവ് ഇഎംഎസ് ഏക സിവില്‍ കോഡിന്റെ ബ്രാന്‍റ് അംബാസഡര്‍ ആയിരുന്നു എന്ന ചരിത്രസത്യം പിണറായി വിജയന്‍ മറക്കരുതെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ് എ.പി. അബ്ദുള്ള ക്കുട്ടി. മരുമകനായ മന്ത്രി റിയാസിനെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കാന്‍ യാഥാസ്ഥിതിക മുസ്ലിങ്ങളുടെ വോട്ട് കിട്ടാന്‍ വേണ്ടിയാണ് പിണറായി വിജയന്‍ ഏക സിവില്‍ നിയമത്തെ എതിര്‍ക്കുന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.  

ഫേസ്ബുക്ക് കുറിപ്പിലാണ് അബ്ദുള്ളക്കുട്ടിയുടെ ഈ പ്രതികരണം. സിദ്ധാന്തവും പ്രയോഗവും തമ്മില്‍ പുലബന്ധമില്ലാത്ത പിണറായി വിജയനോട് ഇഎംഎസിനെ ക്വാട്ട് ചെയ്യുന്നത് വൃഥാവിലാണെന്നറിയാമെന്നും എ.പി. അബ്ദുള്ളക്കുട്ടി പരിഹസിക്കുന്നു.  

സിപിഐയുടെയും സിപിഎമ്മിന്റെയും പഴയ പാര്‍ട്ടി രേഖകള്‍ പരിശോധിച്ചാല്‍ അവര്‍ ഏക സിവില്‍ നിയമത്തിന് അനുകൂലമായിരുന്നു എന്ന് കാണാം. എന്നാല്‍ ഇപ്പോള്‍ ഇരു പാര്‍ട്ടികളും ഏക സിവില്‍ നിയമത്തെ എതിര്‍ക്കുന്നതാണ് അത്ഭുതമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. 

അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: 

ഉത്തരാഖണ്ഡ് സർക്കാർ ഏക സിവിൽ കോഡിനെ കുറിച്ച് പഠിക്കാൻ ഒരു വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നു. അതിന്റെ മേധാവി റി. ജഡ്ജി രഞ്ജന പ്രകാശ് ദേശായിയായിരുന്നു. അവർ ഒരു കരട് റിപ്പോർട്ട് രാജ്യത്തിനു മുമ്പിൽ സമർപ്പിച്ചു കഴിഞ്ഞു .

വിവാഹം സ്വത്തവകാശം, ദത്തെടുക്കൽ, തുടങ്ങി നിരവധി..നിർദ്ദേശങ്ങൾ കണ്ടപ്പോൾ വലിയ പുതുമയൊന്നും തോന്നിയില്ല.കാരണം ഞങ്ങളുടെ വീട്ടിലും, നാട്ടിലും ഇന്ന് എല്ലാ മതജാതി വിഭാഗത്തിൽപ്പെട്ടവരും പ്രായോഗിക ജീവിതത്തിൽ പ്രാക്ടീസ് ചെയ്യുന്ന നിയമങ്ങൾ തന്നെയാണ് ഈ നിർദ്ദേശങ്ങളിൽ കാണുന്നത് …

പിന്നെ എന്തിനാണ് ചിലർ മതവികാരം ഇളക്കിവിടുന്ന പ്രചരണങ്ങൾ നടത്തുന്നത് ?…

സമൂഹ്യ ജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത ചില ഉദാഹരണങ്ങൾ ഇവിടെ പറയട്ടെ. വിവാഹം …… ഞങ്ങളുടെ ചുറ്റുവട്ടത്തിൽ ഒക്കെ എല്ലാ ജനവിഭാഗങ്ങളും ഇപ്പോൾ തന്നെ ഏക സിവിൽ നിയമമാണ് പാലിക്കുന്നത് … ഉദാഹരണത്തിന് പള്ളിയിൽ വെച്ച് നിക്കാഹ് കഴിഞ്ഞാലും അമ്പലത്തിലോ ചർച്ചിലോ വച്ച് വിവാഹം കഴിഞ്ഞാലും തൊട്ടടുത്ത ദിവസം പഞ്ചായത്തിലോ മുൻസിപ്പാലിറ്റിയിലോ കോർപ്പറേഷനിലോ ചെന്ന് ദമ്പതികൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. അതിൽ എനിക്ക് തോന്നുന്നത് മുസ്ലിം ദമ്പതികൾ ആണ് ആദ്യം പോയി രജിസ്റ്റർ ചെയ്യുന്നത്.

ഗൾഫിൽ പോകാനും വിസയെടുക്കാനും മറ്റും ഇന്ന് വിവാഹ റജിസ്ട്രേഷൻ രേഖ നിർബന്ധമാണല്ലൊ? മറ്റൊന്ന് സ്വത്തവകാശം മുസ്ലിം സമുദായത്തിൽ പോലും മക്കൾക്ക് തുല്യമായിട്ടാണ് സ്വത്ത് വീതം വെക്കുന്നത് … മതശാസന അനുസരിച്ചല്ല. പെൺകുട്ടികൾക്ക് ആൺമക്കളെക്കാൾ കൂടുതൽ സ്വത്ത് നൽകുന്നതാണ് പൊതുവിൽ കാണുന്നത് .വിവാഹ മാർക്കറ്റിൽ നല്ല പുതിയാപ്ലയെ കിട്ടാൻ … വേണ്ടിയാണ് പലപ്പോഴും രക്ഷിതാക്കൾ ഇങ്ങനെ ചെയ്യാൻ നിർബന്ധിക്കപ്പെടുന്നത്‌.

മതം അനുശാസിക്കുന്നത് പോലെ മക്കൾക്ക് സ്വത്ത് വീതിച്ചു നൽകിയ (ആണിന് 2 വിഹിതം, പെണ്ണിന് 1 വിഹിതം) ഒരു മുസ്ലിം നേതാവിനെയെങ്കിലും കേരളത്തിൽ കാണിച്ചു തരാൻ കഴിയുമോ?

UCC യെ എതിർക്കുന്ന ഏതെങ്കിലും മുസ്ലിം ലീ ഗ്‌ നേതാവ് പെൺമക്കൾക്ക് ശരീഅത്ത് പ്രകാരം സ്വത്ത് നൽകിയ രേഖ പ്രസിദ്ധപെടുത്താമോ? ദത്തെടുക്കൽ പോലുളളതൊന്നും വലിയ തർക്ക വിഷയമായി തോന്നുന്നില്ല. പിന്നെ പ്രധാനപ്പെട്ട ഒരു വിഷയം വിവാഹ മോചനം, ബഹുഭാര്യത്വം എന്നിവയാണ്….

വിവാഹ മോചനത്തിൽ മതം അനുശാസിക്കുന്ന പുരുഷ മേധാവിത്വപരമായ മൊഴിചൊല്ലലൊന്നും ഇനി ആധുനിക കാലത്ത് നടക്കില്ല. മുത്തലാഖ് നമ്മെക്കാൾ മുമ്പ് ലോകത്തിലെ 20 ഇസ്ലാമികരാജ്യങ്ങൾ നിരോധിച്ചതാണെന്ന് കൂടി നാം ഓർക്കുക. മറ്റൊരു വിഷയം UCC ബഹുഭാര്യത്വം നിരോധിക്കുന്നു എന്നതാണ്. നെഞ്ചത്ത് കൈവച്ച് ഇന്ത്യയിലെ മതനേതാക്കൾ പറയു . ഇത് നിരോധിക്കേണ്ടതല്ലെ? നിങ്ങളുടെ മക്കളെ മുന്നിൽ വെച്ച് ബഹുഭാര്യത്വം നിലനിർത്തണമെന്ന് പറയാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ? ബഹുഭാര്യത്വത്തെ അനുകൂലിച്ചാൽ ഹേ , നേതാക്കാളെ മക്കള് നിങ്ങളെ വീട്ടിൽ നിന്ന് അടിച്ച് ഇറക്കിവിടും…!

കാലത്തിന്റെ ചുമരെഴുത്തുകൾ വായിക്കുക.ഇത് നിരോധികേണ്ടത് തന്നെയാണ്? ലോകത്തിലെ പല വികസിത രാജ്യങ്ങളിലും അമേരിക്കൻ , യൂറോപ്പ് എന്നിവയിൽ ഏക സിവിൽ കോഡ് നിയമമാണ് നിലവിലുള്ളത്. അവിടെയെല്ലാം ജീവിക്കുന്ന വിദ്യാസമ്പന്നരായ മുസ്ലീങ്ങൾക്ക് യാതൊരു പ്രശ്നവും അവരുടെ ജീവിതത്തിലോ മതവിശ്വാസത്തിലോ ഉള്ളതായി അറിവില്ല.മാത്രമല്ല ഇവിടെ കോമൺ ക്രിമിനൽ നിയമമാണ് നിലനിൽക്കുന്നത് കട്ടാൽ കൈ വെട്ടൽ ഇല്ല കൊന്നാൽ തല വെട്ടൽ ഇല്ല ഇവിടെ എല്ലാ മതസ്ഥരുംഅനുസരിക്കുന്നത് പൊതു ഇന്ത്യൻ ക്രിമിനൽ നിയമമാണ്. സിവിൽ നിയമത്തിൽ തന്നെ ഒരു 95 ശതമാനത്തിൽ അധികം ഒരേ രീതിയാണ് നമ്മൾ അനുവർത്തിക്കുന്നത്. വിവാഹം സ്വത്തവകാശം തുടങ്ങിയ ചില വിഷയങ്ങൾ മാത്രമാണ് ഏകീകരിക്കേണ്ടത്. അക്കാര്യത്തെ കുറിച്ചാണ് പ്രായോഗിക ജീവിതത്തിലെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഞാൻ മുകളിൽ പറഞ്ഞത്. അതുകൊണ്ട് ഏക സിവിൽ കോഡ് എന്ന് പറയുന്നത് ഒരു സംവാദത്തിലൂടെ നമ്മുടെ ഭരണഘടന പിതാമഹന്മാർ ആഗ്രഹിച്ച വിധത്തിൽ യഥാത്ഥ്യമാക്കാൻ രാജ്യം പക്വമായി എന്നാണ്‌ തോന്നുന്നത്.ഇവിടെ പിന്നെ എന്തിനാണ് ഈ കോലാഹലങ്ങൾ!? സിപിഐയും സിപിഎമ്മും യു സി സി എതിർക്കുന്നതിൽ ആണ് അത്ഭുതം ! കാരണം അവരുടെ പഴയ പാർട്ടി രേഖകൾ എല്ലാം പരിശോധിച്ചാൽ മനസ്സിലാവുന്നത് ഏക സിവിൽ കോടിന് അനുകൂലമായിരുന്നു . സഖാവ് ഇ.എം .എസ് ഏക സിവിൽ കോഡിന്റെ ബ്രാൻഡ് അംബാസിഡർ ആയിരുന്നു .എന്ന ചരിത്ര സത്യം പിണറായി വിജയൻ വിസ്മരിക്കരുത്. സിദ്ധാ ന്തും പ്രയോഗവും തമ്മിൽ പുലബന്ധമില്ലാത്ത പിണറായി വിജയനോട് Ems നെ കോട്ട് ചെയ്യുന്നത് വൃതാ വിലാണെന്നറിയാം. പിണറായി ഒരൊറ്റ ഉദ്ദേശം വെച്ചുകൊണ്ടാണ് Ucc യെ എതിർക്കുന്നത്.

മരുമകൻ റിയാസിനെ കേരളത്തിലെ മുഖ്യമന്ത്രി ആക്കാൻ ഇവിടുത്തെ യാഥാസ്ഥിതിക മുസ്ലീങ്ങളുടെ വോട്ട് കിട്ടണം. ആ ഒരു ദുരുദ്ദേശം മാത്രമാണ് അദ്ദേഹത്തിന് ഉള്ളത്. ആം ആദ്മിയെ പോലെ, ശിവസേന ബാൽ താക്കറെ വിഭാഗം പോലെ CPM ഒരു വിഭാഗം UCC അനുകൂലിക്കുന്ന അവസ്ഥവരും പിണറായിയുടെ പ്രീണന രാഷ്‌ട്രീയത്തിനെതിരെ ഒരു പൊട്ടിതെറി പാർട്ടിയിൽ അകലെയല്ല….

മുസ്ലിം സമുദായത്തിലുള്ള ഉത്പതിഷ്ണുക്കൾ ഈ ആധുനിക കാലഘട്ടത്തിന് യോജിച്ച വിധത്തിൽ നിലപാടുകൾ സ്വീകരിച്ചു മുന്നോട്ട് വരും എന്നാണ് പ്രതീക്ഷ…… തീർച്ച.

Tags: Pinarayi Vijayanമുഹമ്മദ് റിയാസ്Uniform Civil Codepinarayiabdullakuttyson-in-lawA.P Abdullakutty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

Entertainment

മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞു, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി

News

ശബരിമല വിശ്വാസം: മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി തള്ളിക്കളയുന്നോ? ലക്ഷ്യം എന്താണ്?

Kerala

അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ഇങ്ങനെയാണ്; ദേശീയപാതയുമായി ഒരു ബന്ധവുമില്ല…

Kerala

ഭരണത്തലവനെ ക്ഷണിച്ചു, ആരു വേണമെന്ന് മുഖ്യമന്ത്രി തീരമാനിക്കണമായിരുന്നു: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.