മുംബയ് : അമോല്‍ മസുംദാര്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകുമെന്ന് സൂചന.പരിശീലക സ്ഥാനത്തിനായി കഴിഞ്ഞ ദിവസം നടന്ന അഭിമുഖത്തില്‍ മസുംദാര്‍ മികച്ച പ്രകടനം കാഴ്ചവച്ചെന്നാണ് അറിയുന്നത്.
അമോല്‍ മസുംദാറിന്റെ 90 മിനിട്ട് നീണ്ട അവതരണം വളരെ മികച്ചതായിരുന്നു എന്ന് സമിതി അംഗങ്ങളായ അശോക് മല്‍ഹോത്ര, സുലക്ഷണ നായ്ക്, ജതിന് പറഞ്ജ്പെ എന്നിവര്‍ വിലയിരുത്തിയതായാണ് റിപ്പോര്‍ട്ട് . കഴിഞ്ഞ ഡിസംബറില്‍ രമേശ് പൊവാര്‍ ഒഴിഞ്ഞതിനു ശേഷം ഇന്ത്യന്‍ വനിതാ ടീമിന് ഇതുവരെ പരിശീലകന് ഇല്ല.
ഈ മാസം 9ന് ആരംഭിക്കുന്ന ബംഗ്ലാദേശ് പര്യടനമാണ് വനിതാ ടീമിന്റെ അടുത്ത ടൂര്‍ണമന്റ്. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളാണ് പരമ്പരയിലുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: