ന്യൂദല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവരുടെ സാമ്പത്തിക കണക്കുകള്‍ ഇനി മുതല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഓണ്‍ലൈനായി ഫയല്‍ ചെയ്യാന്‍ കഴിയും. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനകളുടെ വിവരങ്ങള്‍, ഓഡിറ്റ് ചെയ്ത് വാര്‍ഷിക അക്കൗണ്ട്, തിരഞ്ഞെടുപ്പ് ചെലവ് വിവരങ്ങള്‍ എന്നിവ സമര്‍പ്പിക്കുന്നതിനായി കമ്മീഷന് വെബ് പോര്‍ട്ടല്‍ ആരംഭിച്ചു.
ജനപ്രാതിനിധ്യ നിയമവും മാര്‍ഗനിര്‍ദ്ദേശങ്ങളും പ്രകാരം ഈ സാമ്പത്തിക വിവരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കാലാകാലങ്ങളില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. സാമ്പത്തിക വിവരങ്ങള്‍ നേരിട്ട് സമര്‍പ്പിക്കുമ്പോള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മറികടക്കുന്നതിനും സമയബന്ധിതമായി ഇത് ഫയല്‍ ചെയ്യുന്നത് ഉറപ്പാക്കുകയും ലക്ഷ്യമിട്ടാണ് പോര്‍ട്ടല്‍ സജ്ജമാക്കിയത്.
വിവരങ്ങളുടെ ഓണ്‍ലൈന്‍ ലഭ്യത സുതാര്യത ഉറപ്പുവരുത്തും. രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗീകൃത പ്രതിനിധികളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലും രജിസ്റ്റര്‍ ചെയ്ത ഇമെയിലുകളിലും സന്ദേശങ്ങളുടെ രൂപത്തില്‍ ഓര്‍മ്മപ്പെടുത്തലുകള്‍ അയക്കുന്നതിനുള്ള സൗകര്യവും പോര്‍ട്ടലില്‍ ഉണ്ട്.
ഓണ്‍ലൈന്‍ ആയി സാമ്പത്തിക കണക്ക് സമര്‍പ്പിക്കാന്‍ ആഗ്രഹിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ അതിന്റെ കാരണം രേഖാമൂലം അറിയിക്കണം.സിഡികള്‍, പെന്‍ഡ്രൈവ് എന്നിവയ്ക്കൊപ്പം ഹാര്‍ഡ് കോപ്പിയായി റിപ്പോര്‍ട്ടുകള്‍ ഫയല്‍ ചെയ്യുന്നത് തുടരാനാകും..
പ്രതികരിക്കാൻ ഇവിടെ എഴുതുക: