മഹാകാലസേവ (പതനനിവാരണം) എന്താണു മഹാകാല സേവ?
അജ്ഞാനമാകുന്ന അന്ധകാരത്തില്‍ അലഞ്ഞു തിരിയുന്ന മാനവ വംശത്തെ സദ്ജ്ഞാനത്തിന്റെപ്രകാശത്തിലേക്കു കൊണ്ടുവരാന്‍ ശ്രമിക്കുന്നത് മനുഷ്യന്റെയും ഈശ്വരന്റെയും സര്‍വശ്രേഷ്ഠമായ സേവയാണ്. ഇതു ജ്ഞാന യജ്ഞമാണ്. ജ്ഞാന യജ്ഞം തന്നയാണു മഹാകാലത്തിന്റെ (കാലാധിപതിയുടെ) സേവ.
എന്തുകൊണ്ടു മഹാകാലത്തിന്റെ സേവ ചെയ്യണം?
(1) മനുഷ്യന് മനുഷ്യത്വത്തെ നഷ്ടപ്പെടുത്തികൊണ്ടിരിക്കുകയാണ്. സമൂഹം ഛിന്നഭിന്നമായിക്കൊണ്ടിരിക്കുകയാണ്. ലോകം വെടിമരുന്നിന്റെ കൂമ്പാരത്തിന്മേല് ഇരിക്കുകയാണ്. ഇതു അത്യന്തം വിഷമമേറിയ സമയമാണ്. അതിനാല്‍ മഹാകാലസേവ ചെയ്യണം.
(2) നാനാ ദിക്കിലും സംഭവിച്ചുകൊണ്ടിരിക്കുന്ന പതനത്തിലും വിനാശത്തിലും നിന്നു രക്ഷപ്പെടാന്‍ ഒരു മാര്‍ഗ്ഗമേ ഉള്ളൂ മനുഷ്യന്റെ ചിന്താഗതിയിലും പെരുമാറ്റത്തിലുമുള്ള ഇപ്പോഴത്തെ മനോഭാവം മാറ്റുക.
മനുഷ്യന് ഔചിത്യങ്ങള്‍ മനസ്സിലാക്കുക. അവ പാലിക്കുക.
മനുഷ്യന് മനുഷ്യനുമായി സഹകരിക്കുക. മറ്റുള്ളവരെയും ജീവിക്കാന്‍ അനുവദിക്കുക.
ഈ മനോഭാവം വളരണം. അതിനായി മഹാകാലത്തിന്റെ സേവ ചെയ്യണം.
മഹാകാലസേവ എങ്ങനെയാണു ചെയ്യേണ്ടത്?
(1) എന്നില്‍ മാറ്റം വരുമ്പോള്‍ യുഗത്തിനു മാറ്റം വരും. ഞാന്‍ നന്നാകുമ്പോള്‍ യുഗം നന്നാകും. അതിനാല്‍ ഏറ്റവും ആദ്യം തന്നില്‍തന്നെ ഈ ബോധം ഉളവാക്കുക. സ്വന്തം വിചാരങ്ങളിലും പെരുമാറ്റത്തിലും മാറ്റം വരുത്തുക.
(2) നിത്യവും പതിവായി സ്വാദ്ധ്യായം ചെയ്യുക. പിന്നീടു മനനവും ചിന്തനവും ചെയ്യുക. അതു പ്രായോഗികമാക്കാന്‍ ശീലിക്കുക.
(3) സ്വന്തം ബന്ധുക്കള്‍ക്കും, മിത്രങ്ങള്‍ക്കും, പരിചയക്കാര്‍ക്കും ആത്മശോധനത്തിന്റെ
ഈ വിശേഷവിധി മനസ്സിലാക്കി കൊടുക്കുക. ഇതിനു വേണ്ടി തന്റെ സമയവും ജ്ഞാനവും ഉദാരമായി വിനിയോഗിക്കുക.
(4) അഞ്ചു പുതിയ അംഗങ്ങളെ ചേര്‍ത്തു സഞ്ചിപ്പുസ്തകശാല നടത്തുക. നിത്യവും ഒരംഗത്തെ വീതം സന്ദര്‍ശിക്കുക. അവരുമായി ആത്മീയത വളര്‍ത്തുക. വായിക്കാന്‍ പുസ്തകം നല്‍കുക. ചര്‍ച്ച ചെയ്യുക.
(5) ഈ അഞ്ചു അംഗങ്ങള്‍ ചേര്‍ന്ന സ്വാദ്ധ്യായ സമിതി രൂപീകരിക്കുക. പ്രതിവാര ചര്‍ച്ചകള്‍ നടത്തുക. എല്ലാവരും ചര്‍ച്ചയില്‍ സംസാരിക്കാന്‍ താല്പര്യപ്പെടണം. എല്ലാവര്ക്കും സംസാരിക്കാന്‍ അവസരം നല്‍കണം.
(6) പ്രതിവാര ജ്ഞാന ചര്‍ച്ച സംഘടിപ്പിക്കുക. ഇതില്‍ ആത്മശോധനം, ആത്മവികസനം, കുടുംബരചന, സമൂഹരചന മുതലായ വിഷയങ്ങളെപ്പറ്റി സംവാദം നടത്തുക. എല്ലാവരെക്കൊണ്ടും പ്രഭാഷണം ചെയ്യിക്കുക. പഴയ അംഗങ്ങള്‍ പ്രയത്നപൂര്‍വം പുതിയ അംഗങ്ങളെ മീറ്റിംഗില്‍ പങ്കെടുക്കാന്‍ കൂട്ടിക്കൊണ്ടു വരിക.
(7) പുതിയ അംഗങ്ങള്‍ക്കു ജ്ഞാനയജ്ഞത്തിലും വിശേഷസമാരോഹങ്ങളുടെ നടത്തിപ്പിലും സഹകരിക്കാന്‍ പ്രേരണ നല്‍കുക.
(8) സാമൂഹ്യ ജീവിതത്തില്‍ ആരുമായും ചര്‍ച്ചനടത്തുമ്പോള്‍ ചര്‍ച്ചയെ ക്രമേണ സദ്ജ്ഞാനത്തിലേക്കു തിരിക്കാന്‍ ശ്രമിക്കുക.
(9) ഈ ജ്ഞാനയജ്ഞത്തിനായി ദിവസവും ഒരു മണിക്കൂറോ, അഥവാ ആഴ്ചയിലെ അവധി ദിവസം ആവുന്നത്ര കൂടുതല്‍ സമയമോ വിനിയോഗിക്കുക.
(10) കര്‍മ്മോത്സുകരായ അംഗങ്ങള്‍ വെവ്വേറെ സ്ഥലങ്ങളിലും അടുത്തുള്ള ഗ്രാമങ്ങളിലും പ്രജ്ഞാസമിതികള്, മഹിളാ സമിതികള്‍ മുതലായവയുടെ ശാഖകള്‍ സ്ഥാപിക്കുവാനും നടത്തുവാനുമുള്ള ഏര്‍പ്പാടുകള്‍ക്കായി സഞ്ചാരം ചെയ്യണം.
(11) സാധനാ പ്രസ്ഥാനത്തിലെ സാധനാപരിപാടിയോടു ചേര്‍ന്നുള്ള വിചിന്തനവും ആശയവും മനസ്സിലാക്കുവാനും അഭ്യസിക്കുവാനും ആളുകളെ പ്രേരിപ്പിക്കുക.
(12) ലോകക്ഷേമത്തിനു വേണ്ടിയുള്ള സങ്കല്പത്തോടെ ആഴ്ചയിലൊരിക്കല്‍ സാമൂഹ്യജപവും പ്രാര്‍ത്ഥനയും ആവുന്നത്ര അധികം സ്ഥലങ്ങളിലും ഗ്രാമങ്ങളിലും നടത്താന്‍ ശ്രമിക്കുക.
(13) വിശ്വക്ഷേമാര്ത്ഥം എന്ന ഭാവത്തോടെ അഖണ്ഡജപത്തിന്റെയും ദീപയജ്ഞത്തിന്റെയും സവിശേഷമായ സമാരോഹങ്ങള് സംഘടിപ്പിക്കാന്‍ വേണ്ടി വ്യാപകമായ തോതില്‍ ജനസമ്പര്‍ക്ക യാത്രകള്‍ ചെയ്യുക.
(14) വൃക്ഷാരോപണം (ആല്, വേപ്പ്, കൂവളം മുതലായവ), തുളസീരോപണം എന്നിവ പോലുള്ള നിര്‍മ്മാണാത്മകമായ പരിപാടികള്‍ പ്രത്യേക താല്പര്യത്തോടും പരിശ്രമത്തോടും കൂടെ നിര്‍വഹിക്കുക.
മേല്പറഞ്ഞ പരിപാടികളിലും ഉപയുക്തമായ മറ്റു പരപാടികളിലും വച്ച് ആര്‍ക്കു ഏതൊക്കെ ചെയ്യാനാവുമോ അവര്‍ അവ അവശ്യം നിര്‍വഹിക്കുക.
നിസ്വാര്‍ത്ഥമായ മഹാകാലസേവ മൂലം ഗുരുകൃപ, ഭഗവല്‍കൃപ ഇവ രണ്ടും ലഭിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: