അമ്പലപ്പുഴ: ആശുപത്രിയില്‍ കരാര്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരന് അറസ്റ്റില്‍. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 13-ാം വാര്‍ഡ് കോമന അഷ്ടപദി വീട്ടില്‍ മനോജി(48) നെയാണ് അമ്പലപ്പുഴ സിഐ എസ്. ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.
ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.കരാര്‍ ജീവനക്കാരിയായ യുവതിയെ മനോജ് കയറിപ്പിടിക്കുകയായിരുന്നു. യുവതി നിലവിളിച്ചതോടെ സെക്യൂരിറ്റി ജീവനക്കാരന് ഓടി രക്ഷപെട്ടു. ഒളിവില്‍ പോയ ഇയാളെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സെക്യുരിറ്റി ജോലിയില്‍ നിന്ന് ഇദ്ദേഹത്തെ സംഭവത്തിനു ശേഷം ഒഴിവാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: