ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ തിങ്കളാഴ്ച വൈകിട്ട് ന്യൂദല്‍ഹിയില്‍ കേന്ദ്രമന്ത്രിസഭാ സമിതി യോഗം ചേരും. സെപ്തംബറില്‍ നടക്കുന്ന ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ദേശീയ തലസ്ഥാനത്തെ പ്രഗതി മൈതാനിയില്‍ പുതുതായി നിര്‍മ്മിച്ച കണ്വെന്ഷന് സെന്ററിലാണ് യോഗം. കേന്ദ്രമന്ത്രിസഭാ സമിതിയുടെ രണ്ടാമത്തെ യോഗമാണിത്. ജനുവരിയില്‍ കേന്ദ്ര ബജറ്റ് അവതരണത്തിന് മുമ്പ് പ്രധാനമന്ത്രി ഇത്തരമൊരു യോഗം വിളിച്ച് കൂട്ടിയിരുന്നു.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടിയുടെ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ബുധനാഴ്ച പ്രധാനമന്ത്രിയുടെ വസതിയില്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ യോഗം ചേര്‍ന്നതിന് പിന്നാലെയാണ് ഇപ്പോഴത്തെ യോഗം വിളിച്ചിരിക്കുന്നത്.ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ, മറ്റ് മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും അന്നത്തെ ചടങ്ങില്‍ പങ്കെടുത്തു.
2021 ജൂലൈയില്‍, മോദി സര്‍ക്കാരില്‍ നിന്ന് 12 മന്ത്രിമാരെ പുറത്താക്കുകയും 17 പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.കാബിനറ്റ് ഒരു വലിയ നവീകരണത്തിനാണ് അന്ന് വിധേയമായത്.
കഴിഞ്ഞ പുനഃസംഘടനയില്‍ മന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്, ഹര്‍ഷ് വര്ധന്, പ്രകാശ് ജാവദേക്കര്‍, രമേഷ് പൊഖ്രിയാല്‍ നിഷാങ്ക്, സന്തോഷ് ഗാംഗ്വാര്‍ എന്നിവരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: