സൂറിച്ച്: ഫിഫ വനിതാ ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു. ഈ മാസം 20ന് ലോകകപ്പ് ആരംഭിക്കും. ആഗസ്ത് 20നാണ് ഫൈനല്‍. ന്യൂസിലാന്‍ഡും ഓസ്‌ട്രേലിയയും സംയുക്തമായാണ് ലോകകപ്പിന് ആതിഥ്യമരുളുക. 32 ടീം ഫോര്‍മാറ്റില്‍ പുരുഷ ലോകകപ്പ് ഫുട്‌ബോളിന് സമാനമാണ് വനിതാ ലോകകപ്പും. ഗ്രൂപ്പ് എയില്‍ ആതിഥേയരായ ന്യൂസിലാന്‍ഡ് ഉള്‍പ്പെട്ടിട്ടുണ്ട്.
മറ്റൊരു ആതിഥേയ ടീം ഓസ്‌ട്രേലിയ ഗ്രൂപ്പ് ബിയിലാണുള്ള. നിലവിലെ ചാമ്പ്യന്‍മാരായ അമേരിക്ക ഗ്രൂപ്പ് ഇയില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ചരിത്രത്തില്‍ ആദ്യമായി ഹാട്രിക് ലക്ഷ്യമിട്ടാണ് നിലവിലെ ചാമ്പ്യന്‍മാരായ അമേരിക്ക വരുന്നത്. ഈ മാസം 20ന് ന്യൂസിലാന്‍ഡും നോര്‍വേയും തമ്മിലുള്ള മത്സരത്തോടെയാണ് കിക്കോഫ്. ഇന്ത്യന്‍ സമയം 12.30നാണ് മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: