തിരുവനന്തപുരം: എന്‍ സി പി കേരള ഘടകം ശരത് പവാറിനൊപ്പം ഉറച്ച് നില്‍ക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രനും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോയും പറഞ്ഞു.
മഹാരാഷ്ട്രയില്‍ അജിത് പവാറിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം എന്‍ സി പി എം എല്‍ എമാര്‍ എന്‍ ഡി എ നേതൃത്വത്തിലുളള സര്‍ക്കാരില്‍ ചേര്‍ന്ന പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു ശശീന്ദ്രനും ചാക്കോയും.
അജിത് പവാറിന് അധികാരമോഹമാണെന്നും വഞ്ചനാപരമായ നിലപാടാണ് അദ്ദേഹത്തിന്റെതെന്നും കെ ശശീന്ദ്രന് പറഞ്ഞു. കേരളത്തില്‍ എന്‍സിപി ഇടതു മുന്നണിയില്‍ തുടരും. ബിജെപിയുമായി കൂട്ടുകൂടില്ലെന്നും എ.കെ ശശീന്ദ്രന് പറഞ്ഞു.
എന്‍ സി പിയുടെ വേരുകള്‍ ശരത് പവാറിലാണ്. എം എല്‍ എമാരുടെ എണ്ണം പ്രശ്നമല്ല. മഹാരാഷ്ട്രയിലെ ശക്തമായ പ്രതിപക്ഷമാണ് ശരത് പവാറിന്റെ നേതൃത്വത്തിലുളള എന്‍ സി പിയെന്നും പി സി ചാക്കോ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: