മാവേലിക്കര: രാത്രി സമയങ്ങളില്‍ മാവേലിക്കര നഗരമധ്യത്തില്‍ മില്‍മാ റോഡരികിലെ കോട്ടാ തോടിലേക്കും, സമീപത്തെ വഴിയോരങ്ങളിലും, തഴക്കര ചാക്കോപാടം റോഡിലും ടാങ്കര്‍ ലോറിയില്‍ കക്കൂസ് മാലിന്യം തള്ളിയ കേസില്‍ ടാങ്കര്‍ ലോറിയും,ഡ്രൈവറും പിടിയില്‍. കായംകുളം, കീരിക്കാട് തെക്ക്, കൊച്ചുവീട് വീട്ടില്‍ അനസാണ് പിടിയിലായത്. കഴിഞ്ഞ 14ന് അര്‍ദ്ധരാത്രിയില്‍ മാവേലിക്കര നഗരത്തില്‍ മിച്ചല്‍ ജങ്ഷനു തെക്ക് മില്‍മാ റോഡരികിലെ കോട്ടാതോടിലേക്കും, സമീപത്തെ വഴിയോരങ്ങളിലും മാലിന്യം തള്ളിയത്.
17ന് രാത്രി തഴക്കര പൈനുംമ്മൂട് -കൊല്ലകടവ് റോഡില്‍ കുന്നം ഓക്സിജന്‍ ഫാക്ടറിക്ക് സമീപം റോഡരുകില്‍ വലിയ അളവില്‍ കക്കൂസ് മാലിന്യം തള്ളിയതായി കാണിച്ച് തഴക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും മാലിന്യം തള്ളുന്ന നമ്പര്‍ അവ്യക്തമായ ടാങ്കര്‍ ലോറിയുടെ സിസിടിവി ദൃശ്യം സഹിതം മാവേലിക്കര പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. തുടര്‍ന്ന് മാവേലിക്കര പോലീസ് സബ്ഇന്‍സ്പെക്ടര്‍ നൗഷാദ്.ഇ. യുടെ നേതൃത്വത്തില്‍ ടാങ്കര്‍ ലോറിയും, ഡ്രൈവറെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.പിടിച്ചെടുത്ത ടാങ്കര്‍ ലോറി കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: