ശ്രീനഗര്‍ :ജമ്മു കശ്മീരില്‍ അമര്‍നാഥ് തീര്‍ത്ഥാടനം സുഗമമായി പുരോഗമിക്കുന്നു. യാത്രയുടെ ആദ്യ ദിനമായ ഇന്നലെ ബല്‍താല്‍, പഹല്‍ഗാം മാര്ഗങ്ങളിലൂടെയെത്തിയ 7959 ഭക്തര്‍ ഗുഹാക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.
അതേസമയം,ശിവ മന്ത്രങ്ങളുരുവിട്ട് 4500 ഓളം ഭക്തരടങ്ങുന്ന രണ്ടാം സംഘം ഇന്ന് രണ്ട് മാര്‍ഗ്ഗങ്ങളിലൂടെ യാത്ര നടത്തുന്നു.രാജ്യത്തിന്റെ പൈതൃകത്തിന്റെ ഭാഗമാണ് അമര്‍നാഥ് തീര്‍ത്ഥാടനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
സുഗമവും തടസരഹിതവുമായ തീര്‍ഥാടനം ഉറപ്പാക്കാന്‍ വിപുലമായ ക്രമീകരണങ്ങളും അഭൂതപൂര്‍വമായ സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തീര്‍ത്ഥാടകരെ കഴുതപ്പുറത്തും പല്ലക്കിലും കൊണ്ടുപോകുന്നതിന് സഹായവുമായി തദ്ദേശീയ മുസ്ലീങ്ങളും രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: