ലഖ്നൗ: ആഭ്യന്തരകലാപം അതിരൂക്ഷമായ ഫ്രാന്‍സില്‍ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥിന്റെ ശൈലിയിലുള്ള പരിഹാരം വേണമെന്ന ആവശ്യം അവിടുത്തെ സമൂഹമാധ്യമങ്ങളില്‍ ചൂടുപിടിച്ച ചര്‍ച്ചയാകുന്നു. ഇതിനെ പിന്തുടര്ന്ന് ഇന്ത്യയിലും സമൂഹമാധ്യമങ്ങളില്‍ ഈ ചര്‍ച്ച ഉയരുകയാണ്. . അള്‍ജീരിയന്‍ വംശജനായ 17കാരന് പൊലീസ് വെടിവെയ്പില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് നാല് ദിവസമായി അവിടെ ജനങ്ങള്‍ പ്രക്ഷോഭത്തിലാണ്.
കലാപത്തിന്റെ ഭാഗമായി കുടിയേറ്റക്കാര്‍ കെട്ടിടത്തിന് മുകളില്‍ നിന്നും കാറുകള്‍ താഴേക്ക് വലിച്ചെറിയുന്നു:
ഇതിനിടെയാണ് ഇന്ത്യയിലെ യോഗി ആദിത്യനാഥിനെ അവിടേയ്ക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. യൂറോപ്പില്‍ നിന്നുള്ള ഒരു ഡോക്ടറാണ് ഇത് ആവശ്യപ്പെട്ടതെന്ന് പ്രചാരണമുണ്ടായിരുന്നു.
അതിനിടെ യുപി മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. “ലോകത്തിന്റെ ഏത് ഭാഗത്തും ക്രമസമാധാനപ്രശ്നങ്ങള്‍ ഉടലെടുക്കുമ്പോള്‍ ഉത്തര്‍പ്രദേശില്‍ മഹാരാജ് ജി സ്ഥാപിച്ച ക്രമസമാധാനത്തിന്റെ യോഗി മാതൃകയിലൂടെ മാറ്റത്തിന് കൊതിക്കുന്നു”- ഇതായിരുന്നു യുപി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ട്വീറ്റ്. ബിജെപി സംസ്ഥാനനേതൃത്വവും യോഗിയെ പുകഴ്ത്തി രംഗത്ത് വന്നു.
ഫ്രാന്‍സ് പോലുള്ള ഒരു രാജ്യത്ത് കലാപമുണ്ടാകുമ്പോള്‍ അത് നിയന്ത്രിക്കാന്‍ യോഗി മോഡലിന് വേണ്ടി ആവശ്യമുയരുന്നത് ഉത്തര്‍പ്രദേശിലെ യോഗിയുടെ ക്രമസമാധാനപാലത്തിലുള്ള ആഗോള അംഗീകാരമാണെന്ന് ബിജെപി വക്താവ് രാകേഷ് ത്രിപാഠി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: