മുംബയ് : ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡും (എച്ച്ഡിഎഫ്സി) എച്ച്ഡിഎഫ്സി ബാങ്കും തമ്മിലുള്ള ലയനം ശനിയാഴ്ച പ്രാബല്യത്തില്‍ വന്നു. ഇതോടെ ജെ പി മോര്‍ഗന്‍, ഐ സി ബി സി, ബാങ്ക് ഓഫ് അമേരിക്ക എന്നിവയ്‌ക്ക് പിന്നില്‍ വിപണി മൂല്യത്തില്‍ ലോകത്തിലെ നാലാമത്തെ വലിയ ബാങ്കായി മാറി. വെള്ളിയാഴ്ച ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം ലയനത്തിന് അംഗീകാരം നല്‍കിയിരുന്നു.
എച്ച്ഡിഎഫ്സിയിലെ എല്ലാ ജീവനക്കാരും ഇന്ന് മുതല്‍ എച്ച്ഡിഎഫ്സി ബാങ്ക് ജീവനക്കാരായി മാറി.. ലയനത്തിന് ശേഷം, പ്രധാന എച്ച്ഡിഎഫ്‌സി ബാങ്ക് സബ്‌സിഡിയറികളില്‍ എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് ലിമിറ്റഡ്, എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്, എച്ച്ഡിഎഫ്‌സി അസറ്റ് മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡ്, എച്ച്ഡിഎഫ്‌സി ഇആര്‍ജിഒ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്, എച്ച്ഡിഎഫ്‌സി ക്യാപിറ്റല്‍ അഡൈ്വസേഴ്‌സ് ലിമിറ്റഡ്, എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് എന്നിവ ഉള്‍പ്പെടുന്നു. .
ലയനം ഏകദേശം 15 മാസം മുമ്പ് 2022 ഏപ്രില്‍ 4 ന് പ്രഖ്യാപിച്ചിരുന്നു. നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ മാര്‍ച്ച് 17-ന് ലയനത്തിന് അംഗീകാരം നല്‍കി. 2022 ജൂലൈയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് ലയനത്തിന് അനുമതി ലഭിച്ചു. തുടര്‍ന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി),എച്ച്ഡിഎഫ്സിയുടെയും എച്ച്ഡിഎഫ്സി ബാങ്കിന്റെയും ഓഹരി ഉടമകള്‍ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി , കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ അനുമതിയും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക