കല്ലടിക്കോട്: വീതികുറഞ്ഞ കാഞ്ഞിരപ്പുഴ കനാലിന്റെ കല്ലടിക്കോട് ഭാഗത്ത് അപകടങ്ങള്‍ സ്ഥിരമാകുന്നതായി പരാതി. ഇടത് പ്രധാന കനാലിന്റെ പലഭാഗങ്ങളിലും വശങ്ങളില് വന്‍ കുഴികളാണ്. കനാല്‍ നിര്‍മിക്കാനായി ഇരുവശത്തും മണ്ണിട്ട് ഉയര്‍ത്തിയതാണ് വശങ്ങളില് കുഴി രൂപപ്പെടാന്‍ കാരണം.
ഒരു വാഹനത്തിന് കഷ്ടിച്ച് കടന്നു പോകാനുള്ള വീതിയേ പലഭാഗത്തും ഉള്ളൂ. കനാലിന്റെ വശങ്ങളില് ആറ് അടിയോളം ഗര്‍ത്തമാണ്. എതിരെ വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാന്‍ പോലും കഴിയാറില്ല. വാഹനങ്ങള്‍ മീറ്ററുകളോളം പിന്നോട്ടെടുത്താണ് പലപ്പോഴും എതിരെ വരുന്ന വാഹനങ്ങള്‍ക്ക് വഴി കൊടുക്കുന്നത്. ലോറിയടക്കമുള്ള വാഹനങ്ങല്‍ കനാലിന്റെ വശങ്ങളിലൂടെ കടന്നുപോകുന്നതും മണ്‍തിട്ട് ഇടിയാന്‍ കാരണമാകുന്നുണ്ട് വശങ്ങളില് കുഴികളുള്ള ഭാഗത്ത് മണ്ണിട്ട് നികത്തി വീതികൂട്ടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
കനാല്‍ ബണ്ടില്‍ സ്ഥാപിച്ചിട്ടുള്ള വൈദ്യുതി കാലുകള്‍ മണ്ണൊലിച്ച് പോയി അപകടാവസ്ഥയിലാണ്. പലഭാഗത്തേയും പോസ്റ്റുകള്‍ മറിഞ്ഞു വീഴാന്‍ സാധ്യതയുമുണ്ട്. വലതുകനാലിന്റെ കീരിപ്പാറ ഭാഗത്താണ് കനാലിന്റെ വശങ്ങളില് ഗര്‍ത്തങ്ങള്‍ ഉള്ളത്. കനാല്‍ നിര്‍മിച്ചപ്പോള്‍ പാടം ഉള്ള ഭാഗത്ത് മണ്ണീട്ട് ഉയര്‍ത്തുകയായിരുന്നു.
നിര്‍മാണം കഴിഞ്ഞപ്പോഴും ബാക്കി ഭാഗങ്ങള്‍ മണ്ണിട്ട് ഉയര്‍ത്താനോ നിരപ്പാക്കാനോ അധികാരികള്‍ തയ്യാറായിട്ടില്ല. സ്കൂള്‍ ബസുകളടക്കം നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന ഈ ഭാഗത്തെ കുഴികള്‍ മണ്ണിട്ട് നികത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: