Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ.സുധാകരനെ വധിക്കാന്‍ സിപിഎം വാടകക്കൊലയാളികളെ വിട്ടു; തൊട്ടുതൊട്ടില്ല എന്ന അവസ്ഥയില്‍ നിന്ന് രക്ഷപെട്ടത് അഞ്ചാംപത്തി കാരണമെന്ന് ജി.ശക്തിധരന്‍

കെ സുധാകരനെ എങ്ങിനെ വകവരുത്തിയാലും അത് സ്വീകരിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് സമൂഹം കേരളത്തിലുണ്ട്. കൊല്ലപ്പെടേണ്ടവന്‍ തന്നെയാണ് അയാള്‍ എന്ന ചിന്ത കമ്മ്യൂണിസ്റ്റുകാരുടെ ബോധതലത്തില്‍ സൃഷിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതാണ് അടിമസമൂഹത്തെ സൃഷ്ടിക്കുന്നതിന്റെ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2023, 11:06 am IST
in Kerala

തിരുവനന്തപുരം : കൈതോലപായയ്‌ക്ക് പിന്നാലെ സിപിഎം നേതൃത്വത്തിനെതിരേ പുതിയ വെളിപ്പെടുത്തലുമായി ദേശാഭിമാനി മുന്‍ പത്രാധിപസമിതി അംഗം ജി ശക്തിധരന്‍. കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരനെ കൊല്ലാന്‍ സിപിഎം വാടക കൊലയാളികളെ വിട്ടിരുന്നുവെന്നാണ് ശക്തിധരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. വാടക കൊലയാളികളെ വിട്ട പ്രസ്ഥാനത്തിലായിരുന്നു താനെന്നും അന്ന് തൊട്ടു തൊട്ടില്ല എന്ന് എത്തിയതായിരുന്നുവെന്നും സിപിഎം സംഘത്തിലെ ഒരു അഞ്ചാംപത്തി കാരണമാണ് കൊലപാകത്തില്‍ നിന്ന് സുധാകരന്‍ രക്ഷപെട്ടതെന്നും ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ പറഞ്ഞു.

കെ സുധാകരനെ എങ്ങിനെ വകവരുത്തിയാലും അത് സ്വീകരിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് സമൂഹം കേരളത്തിലുണ്ട്. കൊല്ലപ്പെടേണ്ടവന്‍ തന്നെയാണ് അയാള്‍ എന്ന ചിന്ത കമ്മ്യൂണിസ്റ്റുകാരുടെ ബോധതലത്തില്‍ സൃഷിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതാണ് അടിമസമൂഹത്തെ സൃഷ്ടിക്കുന്നതിന്റെ വിജയം. ജയിലില്‍ കിടക്കുന്ന സുധാകരന്‍ ആയിരിക്കും പുറത്തു നില്‍ക്കുന്ന സുധാകരനേക്കാള്‍ അപകടകാരി എന്ന സത്യം ഈ അല്‍പ്പബുദ്ധികള്‍ക്കു മനസിലാകുന്നില്ലേ എന്നും ശക്തിധരന്‍ ചോദിക്കുന്നു. കണ്ണൂരിലെ നേതാക്കള്‍ പറയുന്നതെല്ലാം വേദവാക്യമായി എടുത്തിരുന്ന ഒരു തലമുറ ഉണ്ടായിരുന്നുവെന്നും അത് പോയെന്നും ശക്തിധരന്‍ കൂട്ടിച്ചേര്‍ത്തു

പോസ്റ്റിന്റെ പൂര്‍ണരൂപം- 

 എന്റെ കാളരാത്രികൾ

തുടങ്ങിയിട്ടേയുള്ളൂ

എന്റെ ജീവിതത്തിന്റെ സ്വൈരത ഒരുപറ്റം തെമ്മാടികൾ ഒത്തുചേർന്ന്‌ ചവിട്ടിയരക്കുന്നതിനെ നിസ്സഹായമായി നോൽക്കി നിൽക്കേണ്ടി വരുന്ന അവസ്ഥയായിരുന്നു ഇന്നലത്തെ ദിവസം. അശ്ലീല പേമാരിയിലായിരുന്നു ഇന്നലെ എന്റെ വീട്.

ആദ്യത്തെ കോൾ സൗഹൃദത്തോടെ സംസാരിച്ചു തുടങ്ങിയ ഒരുവൻ ജനശക്തിയുടെ മാഹാത്മ്യം എന്നോട് തന്നെ കേൾപ്പിച്ചശേഷം പൊടുന്നനെ ശരീരത്തിലെ ഗുഹ്യഭാഗങ്ങൾ വലിച്ചിട്ട് താണ്ഡവമാടി. ഫോൺ കട്ട് ചെയ്‌തെങ്കിലും അത് നിലച്ചില്ല. തുടർന്ന് അശ്ലീല കോളുകളുടെ പ്രവാഹമായി. കൂട്ടത്തിൽ അതിഭീകരമായ മെസ്സേജുകളും .ഏറെ കൗതുകകരം ഓൺലൈൻ ശക്തിപ്പെടുത്തുന്നതിന് ജനങ്ങളോട് നടത്തിയ അഭ്യർത്ഥയെ ഒരു രൂപ അയച്ചുതന്ന് “ഇത് നിന്റെ ശവദാഹത്തിനുള്ള പണമാണെന്ന് “കൃത്യമായി എഴുതിയ മെസ്സേസ്സേജും ഉണ്ടായിരുന്നു. വെള്ളായണിപരമുവിനെയോ കായംകുളം കൊച്ചുണ്ണിയെയോ തുറന്നുകാട്ടിയാൽ കിട്ടുന്ന പ്രതിഫലം എന്തായിരിക്കുമെന്ന് എനിക്ക് ഒറ്റദിവസം കൊണ്ട് ബോധ്യമായി.അതേസമയം

ഒന്ന് മറ്റൊന്നിൽ പരകായപ്രവേശം നടത്തിയാൽ കിട്ടാവുന്ന ഇരട്ടച്ചങ്കിനെ നിഷ്പ്രഭമാക്കുന്ന പിന്തുണയാണ് ഫണ്ട് സമാഹരണത്തിൽ നേടിക്കൊണ്ടിരിക്കുന്നത്.

ഇന്നലെ എന്റെ അച്ഛന്റെ ശ്രാദ്ധ ദിനം ആയതുകൊണ്ട് കുറച്ചു സമയം മനസമാധാനത്തോടെ ശാന്തമായി ഇരിക്കണമെന്ന എന്റെ ആഗ്രഹം അജ്ഞാത ഫോൺവിളിയിലൂടെയും അശ്ലീല സന്ദേശങ്ങളിലൂടെയും ഈ സൈബർ പട തകർത്തു. ഒരു പാർട്ടിയിൽ ഉടുതുണിയില്ലാതെ തുള്ളുന്ന ഇത്ര ഏറേ ഭ്രാന്തന്മാർ ഉണ്ടെന്നത് സത്യത്തിൽ എന്നെ അത്ഭുതപ്പെടുത്തി ചില ജേക്കബ് മാരുടെ പോസ്റ്റുകളിൽ അത് വായനക്കാരിൽ എത്തുന്ന മാത്രയിൽ തന്നെ ആയിരങ്ങൾ പ്രതികരിക്കുന്നതിന്റെ രസതന്ത്രവും ബോധ്യമായി. ഇയാൾക്ക് എത്ര ലക്ഷം വെള്ളപൂശലിലൂടെ കിട്ടിക്കാണും? പത്രക്കാരനാണത്രെ ,പത്രക്കാരൻ!

കെ പി സി സി പ്രസിഡണ്ട് കെ സുധാകരനെ പെണ്ണുകേസിലോ പണം തിരിമറി കേസിലോ മറ്റേതെങ്കിലും കേസിലോ ജയിലിലിട്ടാലേ സ്വൈരമായി ഭരിക്കാനാകൂ എങ്കിൽ അത് ചെയ്യണം.. അതിന് എന്റെ പേര് കൂടി കൂട്ടിക്കെട്ടേണ്ട കാര്യമെന്താ? ‘അമ്മ എന്നെ പ്രസവിച്ചശേഷം ടെലിവിഷനിൽ അല്ലാതെ ഞാൻ ഈ പറയുന്ന നേതാവിനെ കണ്ടിട്ടില്ല. അമ്മയുടെ ഗർഭപാത്രത്തിൽ ആയിരുന്ന കാലത്തു ഇദ്ദേഹത്തെ കണ്ടിട്ടുണ്ടോ എന്നറിയില്ല. ഞാൻ ഈ വാക്ക് എഴുതുന്ന നിമിഷം വരെ അദ്ദേഹവുമായി ഒരിക്കൽ പോലും ഫോണിലോ അല്ലാതെയോ സംസാരിച്ചിട്ടില്ല ആഗ്രഹിച്ചിട്ടുമില്ല.

എന്നാൽ ടെലിവിഷൻ ചാനലുകളിൽ എന്നെ ഇകഴ്‌ത്തികാണിക്കാൻ കരാർ എടുത്തു എത്തുന്ന പാർട്ടിയുടെ ക്ഷുദ്ര ജീവികൾ എന്തൊക്കെയാണ് പുലമ്പുന്നത്. മനസാക്ഷിയുണ്ടെടോ ഏഭ്യന്മാരെ ?

കെ സുധാകരനെ കേസിൽ പെടുത്തിയതിനുള്ള പ്രതികാരമാണ് ഞാൻ ഫേസ് ബുക്കിൽ ഇട്ട പോസ്റ്റ് എന്നെഴുതാൻ എങ്ങിനെ കഴിയുന്നു ശവങ്ങളെ ? നിങ്ങൾക്ക് മനസാക്ഷി ഉണ്ടോ?!

. ഞാൻ ജി ശക്തിധരൻ ആണ്.. മറ്റേതെങ്കിലും ശക്തിധരൻ അല്ല.

എനിക്കെതിരായ വ്യക്തിഹത്യ പാർട്ടി യുടെ പേരിൽ ഇനിയും തുടർന്നാൽ ………..കൂടുതൽ ഞാൻ പറയുന്നില്ല.

കേരളത്തിൽ കമ്മ്യുണിസ്റ്റ് പ്രസ്ഥാനം നിലനിൽക്കണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. അർബുദം ബാധിച്ച കൊമ്പേ മുറിച്ചു കളയാവൂ.അല്ലാതെ കടപുഴക്കി വീഴ്‌ത്താൻ ഞാനില്ല. ഇവിടെ ഈ പാർട്ടിയുടെ സേവനം ലഭിക്കേണ്ടുന്ന കോടിക്കണക്കിന് മനുഷ്യർ ഉണ്ട്. ഒരു കെ സുധാകരനെക്കൊണ്ടുനിർത്തി ഉമ്മാക്കി കാണിക്കരുത്. ജയിലിൽ കിടക്കുന്ന സുധാകരൻ ആയിരിക്കും പുറത്തു നിൽക്കുന്ന സുധാകരനേക്കാൾ അപകടകാരി എന്ന സത്യം ഈ അൽപ്പബുദ്ധികൾക്കു മനസിലാകുന്നില്ലേ .

.കണ്ണൂരിലെ ദ്വന്ദയുദ്ധ ചരിത്രം പരിശോധിച്ചാൽ ഏറ്റവും കടുത്ത വൈരത്തിൽ കഴിഞ്ഞിരുന്നത് ഇ പി ജയരാജനും കെ സുധാകരനും തമ്മിൽ ആയിരുന്നു. ആ ചിത്രം മാറി. ഇന്നവർ വൈരികൾ അല്ല. ആകെ ശേഷിക്കുന്ന ശത്രുത, തലവന്മാർ തമ്മിലാണ്. അതിൽ ഒന്നുകിൽ ഒരാളെ വകയിരുത്തുകയോ മറ്റേ ആളെ കയ്യിൽ കിട്ടിയ അധികാരം ഉപയോഗിച്ച് ജയിലിൽ അടയ്‌ക്കുകയോ ചെയ്യുമായിരിക്കും. അതല്ലെങ്കിൽ ഇ പി ജയരാജനെയോ പി ജയരാജനെയോ പോലെ അങ്കത്തട്ടിൽ നിന്ന് പിൻവാങ്ങണം. കണ്ണൂരിലെ നേതാക്കൾ പറയുന്നതെല്ലാം വേദവാക്യമായി എടുത്തിരുന്ന ഒരു തലമുറ ഉണ്ടായിരുന്നു. അത് പോയി.

എനിക്ക് ആരാണ് കെ സുധാകരൻ? വാടക കൊലയാളികളെ വിട്ട പ്രസ്ഥാനത്തിലായിരുന്നു ഞാനും. .അന്ന് തൊട്ടു തൊട്ടില്ല എന്ന് എത്തി യതല്ലേ? കൊല്ലാനയച്ചവരിൽ ഒരു അഞ്ചാംപത്തി! അതല്ലേ സത്യം?

കെ സുധാകരനെ എങ്ങിനെ വകവരുത്തിയാലും അത് സ്വീകരിക്കുന്ന ഒരു കമ്മ്യുണിസ്റ്റ് സമൂഹം കേരളത്തിലുണ്ട് എന്നത് സത്യമാണ്. കൊല്ലപ്പെടേണ്ടവൻ തന്നെയാണ് അയാൾ എന്ന ചിന്ത കമ്മ്യുണിസ്റ്റുകാരുടെ ബോധതലത്തിൽ സൃഷിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. അതാണ് അടിമസമൂഹത്തെ സൃഷ്ടിക്കുന്നതിന്റെ വിജയം. കേരള ചരിത്രത്തിൽ ആദ്യത്തെ രാഷ്‌ട്രീയ കൊലപാതകം നടത്തിയ പ്രതിയെയാണ് ഞാൻ അപ്പോൾ പിന്തുണയ്‌ക്കുന്നതെന്ന യാഥാർഥ്യം എനിക്ക് സ്വയം വിമർശനപരമായി പരിശോധിച്ച് തീരുമാനം എടുക്കാൻ കഴിയുന്നില്ലായിരുന്നു. ഇപ്പോഴും ഒരു മഞ്ഞക്കണ്ണട എനിക്ക് ഉണ്ടെന്നു തന്നെയാണ് ഞാൻ കരുതുന്നത്. അതാണ് കമ്മ്യുണിസ്റ്റ് പ്രചാരണ തന്ത്രത്തിന്റെ മാസ്മരികസ്വാധീനം.

തൊഴിലാളി വർഗം ഒപ്പം സഞ്ചരിക്കുന്നതിനു പകരം കൊലയാളി സംഘം ഒപ്പം സഞ്ചരിക്കുന്ന കാലക്രമത്തിലേക്ക് കമ്യുണിസ്റ്റ് പാർട്ടികൾ മാറി. അതാണ് റഷ്യയിൽ വാഗ്നർ സംഘത്തിലേക്ക് എത്തിനിൽക്കുന്നത്.

ആരെങ്കിലും ഓർക്കുന്നുണ്ടോ, എന്നറിയില്ല നമ്മുടെ ഒരു നേതാവു കുടുംബസമേതം നെതർലൻഡ്സ് സന്ദർശിച്ചപ്പോൾ സമാനമായ സ്വകാര്യ പടയാളിസംഘത്തെ വാടകക്ക് എടുത്തിരുന്നു. കേന്ദ്ര മന്ത്രിസഭയിലുള്ള സ്വാധീനം കാരണം , പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ദശലക്ഷക്കണക്കിന് ഇന്ത്യൻ കറൻസിയാണ് അന്ന് ഒഴുക്കിയത്. എന്തായിരുന്നു ഇത്തരത്തിൽ കൂലിപ്പടയെ വിദേശത്തു വിളിച്ചുവരുത്താൻ കാരണം?ഏതെങ്കിലും കമ്യുണിസ്റ്റ് നേതാവ് അന്വേഷിച്ചോ?ഏതെങ്കിലും കാലത്തു കേരളത്തിൽ നിന്ന് പോയ ഭരണകർത്താവ് ഇങ്ങിനെ കൂലിപ്പട്ടാളത്തെ ഉപയോഗിച്ചിട്ടുണ്ടോ?അവിടെവരെയെത്തി ഇന്ത്യയിലെ കമ്മ്യുണിസം!

Tags: cpmKillerകെ. സുധാകരന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

Ernakulam

തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം; സിപിഎമ്മില്‍ അതൃപ്തി, മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

Kerala

പെരുമ്പാവൂരില്‍ വെട്ടിലായി സിപിഎം; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരായി നിന്നയാളെ സ്വീകരിക്കേണ്ടി വന്നു

Kerala

ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ പി.കെ.ശശിക്കായി ഫ്‌ലക്‌സ് ബോര്‍ഡുകള്‍,ഒറ്റപ്പാലം ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസില്‍ ഫ്‌ലക്‌സ് എത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.