ന്യൂദല്‍ഹി: കേരളത്തില്‍ അനിയന്ത്രിതമായി തെരുവ് നായ്ക്കളെ കൊന്നൊടുക്കുകയാണെന്നും ഇതു തടയണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ദല്‍ഹി കേന്ദ്രീകരിച്ച് നായകളെ സംരക്ഷിക്കുന്ന സംഘടനയായ ഓര് ക്രീച്ചേഴ്സ് ആന്‍ഡ് സ്മോള്‍ എന്ന സംഘടനയാണ് ഹര്‍ജിയുമായി കോടതിയിലെത്തിയത്.
കേരളത്തില്‍ ഇനി അവശേഷിക്കുന്നത് 6,000 നായകള്‍ മാത്രമാണെന്നും ഹര്‍ജിയില്‍ സംഘടന ആരോപിക്കുന്നു. സംസ്ഥാന സര്‍ക്കാരും തദ്ദേശ ഭരണ സ്ഥാപനങ്ങളും പ്രാകൃതമായ രീതിയില്‍ നായകളെ കൊന്നൊടുക്കുന്നത് തടയാതെ മൗനത്തിലാണ്. നായകളെ കൊല്ലുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് തയാറാവുന്നില്ല.
സുപ്രീംകോടതിയുടെ ഉത്തരവുകള്‍ അനുസരിക്കുന്നില്ല. നായകളുടെ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് സുപ്രീംകോടതി കര്‍ശന നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അക്രമകാരികളായ തെരുവ് നായ്ക്കളെ ദയാവധത്തിന് വിധേയമാക്കാന്‍ അനുവദിക്കണമെന്നഭ്യര്‍ത്ഥിച്ച് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്കിയ ഹര്‍ജി ജൂലൈ 12ന് സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്. ഈ ദിവസം തന്നെ തങ്ങളുടെ ഹര്‍ജിയും പരിഗണിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: